നമ്പർേപ്ലറ്റുകൾ മറയ്ക്കാൻ ഫേസ് മാസ്ക്കുകൾ; 16 പേർക്കെതിരെ നടപടി
text_fieldsദോഹ: വാഹനങ്ങളുെട നമ്പർേപ്ലറ്റുകൾ മറച്ചുവെച്ചതിന് 16 പേർക്കെതിരെ നിയമനടപടി. ഗതാഗതവകുപ്പ് ജനറൽ ഡയറക്ടേററ്റാണ് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
മറ്റു നിയമലംഘനങ്ങൾക്ക് 45 വാഹനങ്ങൾെക്കതിരെയും നിയമനടപടിയുണ്ട്. ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെയുള്ള കാലയളവിലാണ് നമ്പർേപ്ലറ്റുകൾ മറച്ച നിലയിലുള്ള വാഹനങ്ങളുടെ നിയമലംഘനം സീലൈൻ ബീച്ചിൽ കണ്ടെത്തിയത്. ഫേസ്മാസ്കുകൾ ഉപയോഗിച്ചാണ് മിക്കയാളുകളും വാഹനങ്ങളുെട നമ്പർപ്ലേറ്റ് മറയ്ക്കുന്നതെന്ന് ഇത്തരം വാഹനങ്ങളുെട ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. സീലൈൻമേഖലയിൽ മരുഭൂമിയിലും ബീച്ചിലും നിയമം ലംഘിക്കുന തരത്തിൽ സാഹസിക ഡ്രൈവിങ് പതിവാണ്. നമ്പർേപ്ലറ്റുകൾ മറച്ചാണ് കുറ്റക്കാർ ഇതിന് മുതിരുന്നത്. വാഹനങ്ങളുെട നമ്പർേപ്ലറ്റുകൾ മറയ്ക്കുന്ന കുറ്റത്തിന് മൂന്നു ദിവസം ജയിൽ ശിക്ഷയാണ് ലഭിക്കുക. ഇവരെ കോടതിയിലേക്ക് കൈമാറുകയും ചെയ്യും. 2018ലെ കണക്കുകൾപ്രകാരം വാഹനാപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ. 2018ൽ മാത്രം എട്ടു പേർ വിവിധ അപകടങ്ങളിലായി ഇവിടെ മരിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ബഗ്ഗികളിൽ തനിച്ച് വിടുന്ന രക്ഷിതാക്കളും ഒരു പരിധി വരെ നിയമലംഘനത്തിൽ പങ്കാളികളാണ്.
സീലൈന്‍ ഏരിയയില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. കൗമാരക്കാരെ വാഹനം ഓടിക്കാന്‍ അനുവദിക്കരുത്. കുട്ടികളില്‍ നിരീക്ഷണമുണ്ടാകണം. സീലൈനില്‍ ഗതാഗത അപകടങ്ങള്‍ക്ക് നാലു കാരണങ്ങളാണുള്ളത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി മോട്ടോര്‍ സൈക്കിളുകള്‍ വാടകക്കെടുത്ത് നല്‍കുന്നത്, സുരക്ഷാ മുൻകരുതലുകള്‍ പാലിക്കാത്ത മോട്ടോര്‍ സൈക്കിളുകള്‍, യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍, അമിതവേഗതയുള്ള എന്‍ജിനുകളുള്ള ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കല്‍, അപകടസ്ഥലങ്ങള്‍ സംബന്ധിച്ച് സൂചന നല്കുന്ന പാനലുകളുടെ അഭാവം എന്നിവയാണ് അപകടകാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. വേനലാകുന്നതോടെ നിരവധി വാഹനങ്ങളും ആളുകളുമാണ് സീലൈനിലെത്തുന്നത്.
അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, ഡ്രിഫ്റ്റിങ്, വാഹനങ്ങളുടെ നമ്പർപ്ലേറ്റ് മറച്ചുവെക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.