Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ ചട്ടലംഘനം...

കോവിഡ്​ ചട്ടലംഘനം വ്യാപകപരിശോധന, 304 പേർക്കെതിരെ നടപടി

text_fields
bookmark_border
കോവിഡ്​ ചട്ടലംഘനം വ്യാപകപരിശോധന, 304 പേർക്കെതിരെ നടപടി
cancel

ദോ​ഹ: കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ന്​ രാ​ജ്യ​ത്ത്​ ചൊ​വ്വാ​ഴ്​​ച്ചെ 304 പേ​ർ​ക്കെ​തി​രെ കൂ​ടി പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ത്തു. പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നാ​ണ്​ 266 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്​. രാ​ജ്യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. കാ​റി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്​​ത​തി​ന്​ 25 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി. സാ​മു​ഹി​ക​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്​ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യും മൊ​ബൈ​ലി​ൽ ഇ​ഹ്​​തി​റാ​സ്​ ആ​പ്​​ ഇ​ല്ലാ​ത്ത​തി​ന്​ എ​ട്ടു​പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി. ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രൊ​ഴി​കെ കാ​റു​ക​ളി​ൽ നാ​ല് പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ച​താ​ണ്.

പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്​​താ​ൽ ചു​രു​ങ്ങി​യ പി​ഴ ആ​യി​രം റി​യാ​ൽ ആ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്​്. താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഫേ​സ്​ മാ​സ്​​ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് മേ​യ്​ 17 മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. എ​ന്നാ​ൽ പ​ല​രും ഇ​തി​ൽ വീ​ഴ്​ ച ​വ​രു​ത്തു​ണ്ട്. ഇ​തോ​ടെ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ. മാ​സ്​​ക് ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള 1990ലെ 17ാം ​ന​മ്പ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

ര​ണ്ട് ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വോ ആ​ണ്​ ചു​മ​ത്ത​പ്പെ​ടു​ക. നി​ല​വി​ൽ കു​റ്റ​ക്കാ​ർ​ക്ക്​ 500 റി​യാ​ലും അ​തി​ന്​ മു​ക​ളി​ലു​മാ​ണ്​ മി​ക്ക​യി​ട​ത്തും പി​ഴ ചു​മ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടു​ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ കി​ട്ടാ​വു​ന്ന സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​ത്തി​ൻെ​റ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​മാ​ണി​ത്.

പു​തി​യ രോ​ഗി​ക​ൾ 463, രോ​ഗ​മു​ക്​​ത​ർ 359

ദോ​ഹ: ഖ​ത്ത​റി​ൽ ഇ​ന്ന​ലെ 463 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 421 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 42 പേ​ർ വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 359 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 9921 ആ​ണ്. ഇ​ന്ന​ലെ 10578 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 1550694 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 164600 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. ആ​കെ മ​ര​ണം 259 ആ​ണ്. ആ​കെ 154420 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 736പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​ത്. ഇ​തി​ൽ 120 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 106 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ പ​ത്തു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid updates
Next Story