ഭക്ഷ്യ, മരുന്ന് മേഖലയിൽ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കും: ഉൗർജ–വ്യവസായ മന്ത്രി
text_fieldsദോഹ: ഭക്ഷ്യ, മരുന്ന് മേഖലയിൽ രാജ്യം സ്വയം പര്യാപ്തത നേടുന്നതിന് ആവശ്യമായ പ്രോത്സാഹനം നൽകുമെന്ന് ഉൗർജ–വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ. ഇതിനായി പ്രാദേശിക ഉൽപാദകർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകാൻ സർക്കാർ പ്രതിജ് ഞാബദ്ധമാെണന്നും മന്ത്രി വ്യക്തമാക്കി.
ഷെറാട്ടൺ ഹോട്ടലിൽ തുടങ്ങിയ പ്രഥമ ‘മെഡ്ഫുഡ് 2017’ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉൗർജ–വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഖത്തർ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് മൂന്ന് ദിവസം നീളുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഭക്ഷ്യ, മരുന്ന് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ഉൽപാദനവും സേവനങ്ങളും വർധിപ്പിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പ്രദർശനത്തിൽ പ്രദേശിക കമ്പനികളും സംരംഭകരും മാത്രമാണുള്ളതെങ്കിലും വരുംവർഷങ്ങളിൽ രാജ്യാന്തര കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രാതിനിധ്യം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശിക ഭകഷ്യ, മരുന്ന് ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാറിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചതെന്ന് ഖത്തർ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
