Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്‌​സ്‌​പോ​യി​ൽ...

എ​ക്‌​സ്‌​പോ​യി​ൽ കാ​ണാം ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക കു​തി​പ്പും

text_fields
bookmark_border
എ​ക്‌​സ്‌​പോ​യി​ൽ കാ​ണാം    ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക കു​തി​പ്പും
cancel
camera_alt

അ​ൽ​ബി​ദ പാ​ർ​ക്കി​ലെ ദോ​ഹ എ​ക്സ്പോ വേ​ദി, ഖ​ത്ത​റി​ലെ അ​ൽ ഖോ​റി​ൽ കാ​ർ​ഷി​ക ഫാ​മി​ൽ വി​ള​വെ​ടു​ത്ത പച്ചക്കറികൾ

പ​ച്ച​ക്ക​റി​ക​ൾ

ദോ​ഹ: കൃ​ഷി​യു​ടെ നൂ​ത​ന രീ​തി​ക​ളും പു​തു​മ​യേ​റി​യ പ​രി​സ്ഥി​തി ചി​ന്ത​ക​ളും പ​ദ്ധ​തി​ക​ളു​മാ​യി ശ്ര​ദ്ധേ​യ​മാ​വു​ന്ന ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​യി​ൽ ഖ​ത്ത​റി​ന്റെ കാ​ർ​ഷി​ക മി​ക​വു​മാ​യി പ്രാ​ദേ​ശി​ക ഫാ​മു​ക​ളും എ​ത്തും. ക​ന​ത്ത ചൂ​ടി​ലും ക​ടു​ത്ത ത​ണു​പ്പി​ലു​മാ​യി മ​രു​ഭൂ മ​ണ്ണി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഷി​ക രീ​തി​ക​ളും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​വും ഖ​ത്ത​റി​ലെ പ്രാ​ദേ​ശി​ക ഫാം ​ഉ​ട​മ​ക​ളെ​ത്തു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​വും നൂ​ത​ന​വു​മാ​യ കൃ​ഷി​രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് എ​ക്‌​സ്‌​പോ 2023 എ​ന്ന് ഫാം ​ഉ​ട​മ​ക​​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക അ​റ​ബി ദി​ന​പ​ത്ര​മാ​യ അ​ർ​റാ​യ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഖ​ത്ത​രി ഫാ​മു​ക​ൾ​ക്ക് അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ച​താ​യും ഇ​തി​ൽ ഗ്രീ​ൻ ഹൗ​സു​ക​ൾ, ശീ​തീ​കൃ​ത ഗ്രീ​ൻ ഹൗ​സു​ക​ൾ, ഹൈ​ഡ്രോ​പോ​ണി​ക്‌​സ്, ഓ​പ​ൺ ഫീ​ൽ​ഡ് കൃ​ഷി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യും ഫാം ​ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​ങ്കാ​ളി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക നേ​ട്ട​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ക്‌​സ്‌​പോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഫാം ​ഉ​ട​മ​യാ​യ യൂ​സു​ഫ് താ​ഹി​ർ പ​റ​യു​ന്നു. എ​ക്‌​സ്‌​പോ 2023ന്റെ ​സം​ഘാ​ട​ക സ​മി​തി​ക്ക് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും നേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ക്‌​സ്‌​പോ 2023 ന​ൽ​കു​ന്ന വേ​ദി​ക​ളി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ത​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും ഖ​ത്ത​രി ക​ർ​ഷ​ക​ർ വ​ള​രെ സ​ന്തു​ഷ്ട​രാ​ണെ​ന്ന് അ​ലി അ​ൽ ഹെ​ൻ​സാ​ബ് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി​യു​ടെ ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളു​മു​ണ്ടാ​യി​രു​ന്നി​ട്ടും പ​ല ഫാ​മു​ക​ളും വി​ജ​യ​ക​ര​മാ​ണെ​ന്നും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ല​യി​ലും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​ലും പ്രാ​ദേ​ശി​ക ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും പൂ​ക്ക​ളും അ​ല​ങ്കാ​ര​സ​സ്യ​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ൽ ഖ​ത്ത​രി ഫാ​മു​ക​ൾ വി​ജ​യി​ച്ച​താ​യും പ​റ​യു​ന്നു.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ പ​രി​സ്ഥി​തി​യി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കു​ള്ള സ​ങ്കീ​ർ​ണ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ എ​ക്‌​സ്‌​പോ​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ൽ ഹെ​ൻ​സാ​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഈ​യ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ഖ​ത്ത​രി ഫാ​മു​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി​യ​താ​യും ഗ​ണ്യ​മാ​യ അ​ള​വി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൽ​പാ​ദി​പ്പി​ച്ച​താ​യും ഫാം ​ഉ​ട​മ​യാ​യ നാ​സ​ർ അ​ൽ ഖ​ല​ഫ് പ​റ​ഞ്ഞു.

ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യും പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expoAgriculture NewsBoomSustainable DevelopmentQatar
News Summary - Expo-Qatar-agricultural-boom
Next Story