Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅംഗോളയുടെ...

അംഗോളയുടെ നാടോടിക്കാഴ്ചകളുമായി എക്സ്​പോ പവിലിയൻ

text_fields
bookmark_border
From the opening ceremony of the Angola Pavilion at the Doha Expo
cancel
camera_alt

ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ലെ അം​ഗോ​ള പ​വി​ലി​യ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്

ദോ​ഹ: നാ​ടോ​ടി​നൃ​ത്ത​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ലേ​ക്ക് നേ​ർ​ക്കാ​ഴ്ച ന​ൽ​കു​ന്ന അം​ഗോ​ള പ​വി​ലി​യ​ൻ ദോ​ഹ എ​ക്‌​സ്‌​പോ 2023 ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ബ​ദ​ർ അ​ൽ ദ​ഫാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഖ​ത്ത​റി​ലെ അം​ഗോ​ള എം​ബ​സി സ്ഥാ​ന​പ​തി അ​ന്റോ​ണി​യോ കൊ​യ്‌​ലോ റാ​മോ​സ് ഡി​ക്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു രാ​ജ്യ​ത്തി​ന്റെ സ​ർ​ഗാ​ത്മ​ക​ത​യി​ലേ​ക്ക് നേ​ർ​ക്കാ​ഴ്ച ന​ൽ​കി​ക്കൊ​ണ്ട് അം​ഗോ​ള​യു​ടെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​ണ് പ​വി​ലി​യ​ൻ സ​മ്മാ​നി​ക്കു​ന്ന​ത്.

സു​വ​നീ​റു​ക​ളെ​യും രാ​ജ്യ​ത്തി​ന്റെ സം​സ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന വി​ള​ക​ളെ​ക്കു​റി​ച്ചും സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​ഴ​ത്തി​ൽ അ​റി​യാ​നു​ള്ള അ​വ​സ​രം പ​വി​ലി​യ​ൻ ന​ൽ​കു​ന്നു. രാ​ജ്യ​ത്തി​ന്റെ പൈ​തൃ​ക​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും​കു​റി​ച്ച് കൂ​ടു​ത​ല​റി​യു​ന്ന​തി​ന് പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ദോ​ഹ എ​ക്‌​സ്‌​പോ​യി​ൽ ത​ങ്ങ​ളു​ടെ പ​വി​ലി​യ​ൻ തു​റ​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ക്‌​സ്‌​പോ സം​ഘാ​ട​ക​ർ ന​ൽ​കി​യ തു​റ​ന്ന പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഉ​ദ്ഘാ​ട​ന​ശേ​ഷം അം​ബാ​സ​ഡ​ർ അ​ന്റോ​ണി​യോ കൊ​യ്‌​ലോ ഡി​ക്രൂ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്റെ സം​സ്‌​കാ​രം, പ​രി​സ്ഥി​തി, സു​സ്ഥി​ര​ത എ​ന്നി​വ​യെ പ​വി​ലി​യ​ൻ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​റും അം​ഗോ​ള​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വ്യാ​പ്തി​യെ​യാ​ണ് പ​വി​ലി​യ​ൻ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തെ​ന്നും സ്ഥാ​ന​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്പ​ന്ന​മാ​യ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ള്ള അം​ഗോ​ള​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ന് പ​ങ്കാ​ളി​ത്തം സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ഇ​വ​ന്റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ന്റെ രാ​ജ്യം എ​പ്പോ​ഴും താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​വി​ലി​യ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ര​വ​ധി ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും പ​രി​സ്ഥി​തി, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. അം​ഗോ​ള​ൻ സം​സ്‌​കാ​ര​ത്തി​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള അ​വി​സ്മ​ര​ണീ​യ​മാ​യ യാ​ത്ര​യാ​ണ് അം​ഗോ​ള​ൻ പ​വി​ലി​യ​ൻ വാ​ഗ്ദാ​നം​ചെ​യ്യു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ശേ​ഷം അം​ഗോ​ള അം​ബാ​സ​ഡ​റും എ​ക്‌​സ്‌​പോ ക​മീ​ഷ​ണ​ർ ജ​ന​റ​ലു​മു​ൾ​പ്പെ​ടെ​യു​ള്ള അ​തി​ഥി​ക​ൾ പ​വി​ലി​യ​നി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. അം​ഗോ​ള​യു​ടെ ദേ​ശീ​യ ഭ​ക്ഷ​ണ​ത്തി​ന്റെ പ്ര​ദ​ർ​ശ​ന​വും പ​വി​ലി​യ​നി​ലു​ണ്ടാ​യി​രു​ന്നു. രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ക​ഥ​ക​ളും ച​രി​ത്ര​ങ്ങ​ളും പൈ​തൃ​ക​ങ്ങ​ളും സം​സ്‌​കാ​ര​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും ആ​ഘോ​ഷി​ക്കു​ന്ന​തി​നു​മു​ള്ള ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മാ​യാ​ണ് ദോ​ഹ എ​ക്‌​സ്‌​പോ 2023 പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ക്സ്​​പോ​യി​ലെ അം​ഗോ​ള പ​വി​ലി​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷം സ്ഥാ​ന​പ​തി അ​ന്റോ​ണി​യോ

കൊ​യ്‌​ലോ റാ​മോ​സ് ഡി​ക്രൂ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AngolaQatarExpo pavilionfolk scenes
News Summary - Expo pavilion with folk scenes of Angola
Next Story