Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്സ്പാ​റ്റ്സ്...

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം

text_fields
bookmark_border
poster release
cancel
camera_alt

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഡോ. ​താ​ജ് ആ​ലു​വ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ കാ​യി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 23ന്‌ ​എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ്-2024 ന്റെ ​പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി ഡോ. ​താ​ജ് ആ​ലു​വ എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് പ്ര​സി​ഡ​ൻ​റ് എ.​ആ​ര്‍. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്‌ കൈ​മാ​റി​യാ​ണ്‌ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഓ​രോ ജി​ല്ല​യി​ല്‍ നി​ന്നും ഒ​രു ടീ​മാ​വും ഇ​ത്ത​വ​ണ​ത്തെ ക​മ്മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ല്‍ മാ​റ്റു​ര​ക്കു​ക.

മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ല ടീ​മു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. ഓ​ട്ടം, ലോ​ങ് ജം​പ്, ഹൈ ​ജം​പ്, ഷോ​ട്ട്പു​ട്ട്, പ​ഞ്ച​ഗു​സ്തി, ബാ​ഡ്മി​ന്റ​ണ്‍, വ​ടം വ​ലി, ഷൂ​ട്ടൗ​ട്ട് തു​ട​ങ്ങി​യ​വ​യി​ലാ​ണ്‌ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. മീ​റ്റി​ന്റെ ഭാ​ഗ​മാ​യി വ​ർ​ണാ​ഭ​മാ​യ ടീം ​പ​രേ​ഡും കു​ടും​ബ​ങ്ങ​ള്‍ക്കാ​യി വി​നോ​ദ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഹ​മ്മ​ദ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്‍ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ന്റ് ച​ന്ദ്ര​മോ​ഹ​ന്‍ ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു. ടെ​ക്നി​ക്ക​ല്‍ ചീ​ഫ്‌ കോ​ഓ​ഡി​നേ​റ്റ​ർ താ​സീ​ൻ അ​മീ​ന്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

ടീം ​കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ന​സ് ജ​മാ​ല്‍, എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടീ​വ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം എം.​ടി. അ​സീം എ​ന്നി​വ​ര്‍ വി​വി​ധ ടീം ​മാ​നേ​ജ​ര്‍മാ​രെ ആ​ദ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​നീ​സ് റ​ഹ്മാ​ന്‍, റ​ഷീ​ദ് അ​ഹ​മ്മ​ദ്, ന​ജ്‌​ല ന​ജീ​ബ്, റ​ഹീം വേ​ങ്ങേ​രി, റ​ബീ​അ്‌ സ​മാ​ന്‍, ല​ത കൃ​ഷ്ണ, ഫാ​തി​മ ത​സ്നീം തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsPoster Release
News Summary - Expats Sportive Poster Publication
Next Story