Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്സ്പാ​റ്റ്സ്...

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് വെ​ള്ളി​യാ​ഴ്ച
cancel
camera_alt

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ്

ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ദോ​ഹ: ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് വെ​ള്ളി​യാ​ഴ്ച ആ​സ്പ​യ​ര്‍ സോ​ണ്‍ വാം ​അ​പ്പ് ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ല്‍ഡി​ല്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ ആ​രം​ഭി​ക്കും.

അ​ന്താ​രാ​ഷ്ട്ര മാ​സ്റ്റേ​ഴ്സ് ടൂ​ര്‍ണ​മെ​ന്റു​ക​ളി​ലു​ള്‍പ്പ​ടെ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍ വി​വി​ധ ടീ​മു​ക​ള്‍ക്കാ​യി അ​ണി​നി​ര​ക്കും.

ഖ​ത്ത​ര്‍ കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള ക്യു.​എ​സ്‌.​എ​ഫ്‌.​എ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്‌ സ്പോ​ര്‍ട്സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 100, 200, 800,1500 മീ​റ്റ​ര്‍ ഓ​ട്ടം, റി​ലേ, ലോ​ങ് ജ​മ്പ്, ഹൈ ​ജം​പ്, ഷോ​ട്ട്പു​ട്ട്, പ​ഞ്ച​ഗു​സ്തി, വ​ടം വ​ലി, ഷൂ​ട്ടൗ​ട്ട്, ക്രി​ക്ക​റ്റ് ബൗ​ളി​ങ് എ​ന്നി​വ​യി​ല്‍ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 37 മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കു​മാ​യി പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും ന​ട​ക്കു​ക. ഓ​രോ ഇ​ന​ത്തി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ക്ക് മെ​ഡ​ലു​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റും ചാ​മ്പ്യ​ന്മാ​രാ​കു​ന്ന ടീ​മു​ക​ള്‍ക്ക് ട്രോ​ഫി​യും ന​ല്‍കും.

ഇ​ന്ത്യ​യു​ടെ​യും ഖ​ത്ത​റി​ന്റെ​യും സാം​സ്കാ​രി​ക വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന മീ​റ്റി​ല്‍, കാ​യി​ക താ​ര​ങ്ങ​ളും ടീ​മു​ക​ളെ പി​ന്തു​ണ​ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ളും അ​ണി​നി​ര​ക്കു​ന്ന മാ​ര്‍ച്ച് പാ​സ്റ്റ് മീ​റ്റി​ന്റെ മു​ഖ്യ ആ​ക​ര്‍ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്‌. വൈ​കീ​ട്ട് 3.30 നാ​ണ്‌ മാ​ര്‍ച്ച് പാ​സ്റ്റ്. ചെ​ണ്ട​മേ​ളം, ആ​യോ​ധ​ന ക​ല​ക​ള്‍, ഒ​പ്പ​ന, കോ​ല്‍ക്ക​ളി, നൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി​യ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ള്‍ മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ അ​ണി​നി​ര​ക്കും.

ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ക്ക് കാ​ഷ് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കീ​ഴി​ലെ അ​പ​ക്സ് ബോ​ഡി​യാ​യ ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്റ​റി​നു കീ​ഴി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​യി​ക സം​ഘ​ട​ന​യാ​ണ്‌ എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ക​മ്മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് ര​ക്ഷാ​ധി​കാ​രി ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍, അ​ല്‍ അ​ജ്ജാ​ജ് ലി​മി​റ്റ​ഡ് ക​മ്പ​നി സി.​ഇ.​ഒ എ​ൻ​ജി​നി​യ​ര്‍ ഫൈ​സ​ല്‍ കു​ന്ന​ത്ത്, ഓ​ട്ടോ ഫാ​സ്റ്റ് ട്രാ​ക്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷി​യാ​സ് കൊ​ട്ടാ​രം, റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ അ​ല്‍താ​ഫ് ഖാ​ന്‍, എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ.​ആ​ര്‍, ക​മ്മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഹ​മ്മ​ദ് ഷാ​ഫി, ക​ണ്‍വീ​ന​ര്‍ റ​ഹീം വേ​ങ്ങേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetexpats sportiveQatar Newsgulf news malayalam
News Summary - Expats Sportive Community Sports Meet Friday
Next Story