എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് ബാഡ്മിന്റണ്‍ സമാപിച്ചു
text_fieldsഎക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ സംഘാടകരോടും അതിഥികളോടും ഒപ്പം
ദോഹ: എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. പദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും സഹകരണത്തോടെ ബീറ്റ കാംബ്രിഡ്ജ് സ്കൂളിലെ അത്ലന്‍ സ്പോര്‍ട്സില്‍ നാലു ദിവസങ്ങളിലായി നടന്ന ടൂർണമെന്റില്‍ വിവിധ രാജ്യക്കാരായ നൂറുകണക്കിന് താരങ്ങള്‍ പങ്കെടുത്തു. 22 കാറ്റഗറികളിലായി, സിംഗിള്‍സ്, ഡബ്ള്‍സ് ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കിംസ് ഹെൽത്ത് മാര്‍ക്കറ്റിങ് മാനേജര്‍ ഇഖ്റ മസാഹിര്‍, മനോജ്, രാജ്കുമാര്, സൈഫുദ്ദീന് സി.കെ, പ്രവാസി വെല്‍ഫയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അലി, വൈസ് പ്രസിഡണ്ട് മജീദ് അലി, എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അസീം എം.ടി, കണ്‍വീനര്‍മാരായ അഹമ്മദ് ഷാഫി, റഹീം വേങ്ങേരി, സംഘടക സമിതിയംഗങ്ങളായ മുഹസിന് ഓമശ്ശേരി, ഷിബിലി യൂസഫ്, സ്പോര്‍ട്ടീവ് ട്രഷറര്‍ റഹ്മത്തുല്ല കൊണ്ടോട്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് സാദിഖ് അലി, സഫീര്‍ റഹ്മാന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് മുന്‍ ജനറല്‍ സെക്രട്ടറി താസീന്‍ അമീന് എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മുനീഷ് എ.സി എന്നിവര്‍ വിവിധ ഫൈനലുകളിലെ കളിക്കാരെ പരിചയപ്പെട്ടു. ടൂര്‍ണമെന്റ് നിയന്ത്രിച്ച അമ്പയര്‍മാരെയും വളന്റിയര്‍ സേവനം നടത്തിയ ഐ.എസ്.സി വളന്റിയര്‍ വിങ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

