Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്സ്പാ​റ്റ്സ്...

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ന്‌ പ്രൗ​ഢ സ​മാ​പ​നം

text_fields
bookmark_border
എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ന്‌ പ്രൗ​ഢ സ​മാ​പ​നം
cancel
camera_alt

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ണ്ഡേ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ കാ​യി​ക​ദി​ന ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ന്‌ ആ​സ്പ​യ​ര്‍ സോ​ണ്‍ വാം​അ​പ് ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ല്‍ഡ് ട്രാ​ക്കി​ൽ പ്രൗ​ഢ സ​മാ​പ​നം.



ഖ​ത്ത​ര്‍ കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള ഖ​ത്ത​ർ സ്പോ​ർ​ട്സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ന്റെ (ക്യു.​എ​സ്‌.​എ​ഫ്‌.​എ) അം​ഗീ​കാ​ര​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മീ​റ്റി​ല്‍ അ​ത്‌​ല​റ്റി​ക്സ്, ഗെ​യിം​സ് എ​ന്നി​വ​യി​ലാ​യി 750ഓ​ളം താ​ര​ങ്ങ​ളാ​ണ്‌ മാ​റ്റു​ര​ക്കാ​നെ​ത്തി​യ​ത്.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​വും ഊ​ർ​ജ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന ഒ​രു വ​ലി​യ സാ​മൂ​ഹി​ക- കാ​യി​കോ​ത്സ​വ​മാ​യി ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് മീ​റ്റ് മാ​റി. 100, 200, 800, 1500 മീ​റ്റ​ര്‍ ഓ​ട്ടം, 4x100 റി​ലേ, ലോ​ങ് ജം​പ്, ഹൈ ​ജം​പ്, ഷോ​ട്ട്പു​ട്ട്, പ​ഞ്ച​ഗു​സ്തി, വ​ടം​വ​ലി, ഷൂ​ട്ടൗ​ട്ട്, ക്രി​ക്ക​റ്റ് ബൗ​ളി​ങ് എ​ന്നി​വ​യി​ല്‍ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 37 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കു​മാ​യി പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ളും ടീ​മു​ക​ളെ പി​ന്തു​ണ​ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ളും അ​ണി​നി​ര​ന്ന മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ ഒ​പ്പ​ന, കോ​ല്‍ക്ക​ളി, ചെ​ണ്ട​മേ​ളം, ഇ​ന്ത്യ​യു​ടെ​യും ഖ​ത്ത​റി​ന്റെ​യും സാം​സ്കാ​രി​ക വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍, ആ​യോ​ധ​ന ക​ല​ക​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റി. ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ണ്ഡേ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ക്കാ​യി വി​വി​ധ അ​ന്താ​രാ​ഷ്ട്ര ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ത്ത് മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി ഖ​ത്ത​റി​ല്‍ പ്ര​വാ​സം ജീ​വി​തം ന​യി​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡി​പ്പാ​ര്‍ട്മെ​ന്റി​ലെ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ മു​ഹ​ന്ന​ദി, ക​ഹ​റ​മ ക​ണ്‍സ​ർ​വേ​ഷ​ന്‍ ഓ​ഫ് എ​ന​ര്‍ജി എ​ഫി​ഷ്യ​ന്‍സി വി​ഭാ​ഗം ത​ല​വ​ന്‍ മു​ഹ​മ്മ​ദ് നാ​സ​ര്‍ അ​ല്‍ ക​ല്‍ദി, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, ഐ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ യൂ​സ​ഫ്, പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍.​ച​ന്ദ്ര മോ​ഹ​ന്‍, സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ര്‍.​എ​സ്. അ​ബ്ദു​ല്‍ ജ​ലീ​ല്‍, ഇ​ന്‍കാ​സ് അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ, ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ കെ.​വി. ബോ​ബ​ന്‍, ര​വീ​ന്ദ്ര പ്ര​സാ​ദ്, അ​ല്‍ അ​ജ്ജാ​ജ് ഫി​നാ​ന്‍സ് ഡ​യ​റ​ക്ട​ര്‍ സ​തീ​ഷ്, ഓ​ട്ടോ ഫാ​സ്റ്റ് ട്രാ​ക് ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ല്‍ സ​ലാം, റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ മാ​ര്‍ക​റ്റി​ങ് മ​നേ​ജ​ര്‍ ഷ​ഫീ​ഖ്, റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ന്‍വ​ര്‍ ഹു​സൈ​ന്‍, ബ്രാ​ഡ്മ എം.​ഡി ഹാ​ഷിം കെ.​എ​ല്‍, അ​ല്‍മു​ഫ്ത റെ​ന്റ് എ ​കാ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി​യാ​ദ് ഉ​സ്മാ​ന്‍, അ​ല്‍ അ​ഖ്സ പ്രി​ന്റി​ങ് പ്ര​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ജ​സീ​ല്‍ മാ​ടാ​യി​ല്‍ എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ.​ആ​ര്‍, യൂ​ത്ത്ഫോ​റം പ്ര​സി​ഡ​ന്റ് അ​സ്‌​ലം തൗ​ഫീ​ഖ്, ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഹ​മ്മ​ദ് ഷാ​ഫി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് ലേ​ഡീ​സ് ടീം ​ക്യാ​പ്റ്റ​ന്‍ ല​ത കൃ​ഷ്ണ, ജ​ന്റ്സ് ക്യാ​പ്റ്റ​ന്‍ താ​സീ​ന്‍ ആ​മീ​ന്‍, സ്പോ​ര്‍ട്ടി​വ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദ്, ഓ​ര്‍ഗ​നൈ​സി​ങ് ക​മ​റ്റി​യം​ഗം ക​ജ​ന്‍ ജോ​ണ്‍സ​ണ്‍ എ​ന്നി​വ​ര്‍ വി​വി​ധ പ​താ​ക​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetQatar Newsgulf news malayalam
News Summary - Expats Sporting Community Sports Meet concludes
Next Story