വ്യാജ വിരലടയാളം രേഖപ്പെടുത്തിയ പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയില്‍ ആരോഗ്യ ജീവനക്കാര്‍ക്കുവേണ്ടി വ്യാജ വിരലടയാളം രേഖപ്പെടുത്തിയ മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഇവര്‍ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി വിരലടയാളം പതിക്കുകയായിരുന്നു.വ്യാജ വിരലടയാളം പതിക്കുന്നതിനായി 10 ദീനാറായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.
പ്രതികളിൽ നിന്ന് ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ അധികൃതർ കണ്ടെടുത്തു. സിലിക്കൺ വിരലടയാളം പിടിച്ചെടുത്ത ജീവനക്കാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് സൂചന. സംശയിക്കുന്ന എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റുചെയ്ത പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

