പ്രവാസി വെല്‍ഫെയര്‍ ‘അപ്സ്കില്ലിങ്’ പ്രോഗ്രാം
text_fieldsപ്രവാസി വെല്‍ഫെയര്‍ അപ്സ്കില്ലിങ് പ്രോഗ്രാമില്‍
പങ്കെടുത്തവര്‍ സംഘാടകര്‍ക്കൊപ്പം
ദോഹ: പ്രവാസി വെല്‍ഫെയര്‍ മാനവ വിഭവശേഷി വകുപ്പിന് കീഴില്‍ തൊഴില്‍ രംഗത്തെ അഭിവൃദ്ധിക്കും വ്യക്തിത്വ വികസനത്തിനും വേണ്ടി നടപ്പാക്കുന്ന ‘അപ്സ്കില്ലിങ്’ പ്രോഗ്രാമിന്റെ ഭാഗമായി എക്സല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. രണ്ടാഴ്ചയായി നടന്ന പരിശീലന പരിപാടിയില്‍ എക്സലിന്റെ പ്രായോഗികതകളും അടിസ്ഥാന പാഠങ്ങളും പകര്ന്നുനല്കി. കരിയര്‍ വിദഗ്ധരായ മന്‍സൂര്‍ അലി, ഹനീഫ് ഹുദവി എന്നിവര്‍ ശിൽപശാലക്ക് നേതൃത്വം നല്കി.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. സാദിഖലി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. പരിശീലകര്‍ക്ക് ഉപഹാരം കൈമാറി. പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്.ഡി വിങ് കണ്‍വീനര്‍ എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ആര്. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് റാഫി എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പ് കണ്‍വീനര്‍ റാദിയ അബ്ദുറസാഖ് സ്വാഗതവും എച്ച്.ആര്.ഡി വിങ് കോഓഡിനേറ്റര്‍ അഫീഫ ഹുസ്ന നന്ദിയും പറഞ്ഞു. നിയാസ് കൊല്ലം, ഹാരിസ് കോഴിക്കോട്, ഷകീബ് അബ്ദുൽ ജലീൽ, ശിബിലി മഞ്ചേരി എന്നിവർ നേതൃത്വം നൽകി.

