പ്രവാസി വെല്‍ഫെയര്‍ അപ്സ്കില്ലിങ് പ്രോഗ്രാം
text_fieldsപ്രവാസി വെല്‍ഫെയര്‍ അപ്സ്കില്ലിങ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച കരിയര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തവര്‍
ദോഹ: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കും ദിശാബോധവും പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളും പകര്‍ന്ന് പ്രവാസി വെല്‍ഫെയര്‍ അപ്സ്കില്ലിങ് പ്രോഗ്രാമിന്റെ ഭാഗമായി കരിയര്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കരിയര്‍ വളര്‍ച്ച കൈവരിക്കുന്നതിനും അവശ്യമായ കാര്യങ്ങള്‍ ബ്രൈറ്റ് കൺസൾട്ടൺസി ഡയറക്ടർ പ്രതിഭാ ബാലസുബ്രമണ്യൻ വിശദീകരിച്ചു.
വര്‍ക്ക്ഷോപ്പിന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച നടക്കും. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലതാ കൃഷ്ണ അധ്യക്ഷത വഹിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം, പ്രോഗ്രാം കൺവീനർ ഫായിസ് അബ്ദുല്ല എന്നിവർ സംസാരിച്ചു. ആബിദ സുബൈര്‍ പരിപാടി നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ എച്ച്.ആര്.ഡി വിങ് അംഗങ്ങളായ ഫാത്തിമ തസ്നീം, അഹ്സാന കരിയാടൻ, അഫീഫ, റാദിയ റസാഖ്, ഷഖീബ്, ഷാഫി മൂഴിക്കൽ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

