പ്രവാസി വെല്‍ഫെയര്‍ നോർക്ക ക്യാമ്പ്
text_fieldsപ്രവാസി വെല്‍ഫെയര്‍ അല്‍ഖോറില്‍ സംഘടിപ്പിച്ച നോർക്ക ക്യാമ്പില്‍ പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക വിങ് കണ്‍വീനര്‍ ഷംസു വായേരി സംസാരിക്കുന്നു
അല്‍ഖോർ: നോർക്ക റൂട്ട്സ് ഐ.ഡി കാർഡ്, ഇൻഷുറൻസ് പദ്ധതി, സംസ്ഥാന സര്‍ക്കാറിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ചുള്ള പ്രചാരണത്തിനും പ്രവാസി മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ലക്ഷ്യമിട്ട് പ്രവാസി വെല്‍ഫെയര്‍ അല്‍ഖോറില്‍ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു.
ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമിൽ അംഗമാകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.സീഷോര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സംഘടിപ്പിച്ച ക്യാമ്പിൽ നൂറുകണക്കിനാളുകള്‍ സേവനം പ്രയോജനപ്പെടുത്തി. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക വിങ് കണ്‍വീനര്‍ ഷംസു വായേരി പദ്ധതികള്‍ വിശദീകരിച്ചു. യൂനിറ്റ് പ്രസിഡണ്ട് ഹാരിസ് എകരത്ത്, ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

