പ്രവാസി വെൽഫെയർ എന്‍.എല്‍.പി പരിശീലനം
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച എന്‍.എല്‍.പി പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍
ട്രെയിനർ രേവതി കൃഷ്ണക്കൊപ്പം
ദോഹ: തൊഴില്‍ രംഗത്ത് വ്യക്തിത്വ വികസനത്തിനും പ്രഫഷണല്‍ മികവിനും പ്രാധാന്യം നല്കി പ്രവാസി വെൽഫെയർ എച്ച്.ആര്.ഡി വിങ്ങിന്റെ നേതൃത്വത്തില്‍ അപ്സ്കില്ലിങ് പ്രോഗ്രാമിന്റെ ഭാഗമായി “പ്രഫഷണല്‍ മൈന്റ് സെറ്റ്” എന്ന വിഷയത്തില്‍ എന്‍.എല്‍.പി പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോര്‍പറേറ്റ് എന്‍.എല്‍.പി പരിശീലകയായ രേവതി കൃഷ്ണ നേതൃത്വം നല്കിയ പരിപാടി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലന്വേഷിക്കുന്നവര്‍ക്കും പ്രയോജനകരമായി. തൊഴില്‍ മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനും, പോസിറ്റീവ് സമീപനം വളര്‍ത്തുന്നതിനും, ആശയവിനിമയ കഴിവുകളും നേതൃ പാടവവും മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ക്ലാസിലൂടെ പങ്കുവെച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി ട്രൈനര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു.
പ്രോഗ്രാം കൺവീനർ അഹ്സാന കരിയാടൻ പരിപാടി നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് ലതാ കൃഷ്ണ സമാപനം നിര്‍വഹിച്ചു. എച്ച്.ആര്.ഡി വിങ് അംഗങ്ങളായ ഫായിസ് അബ്ദുല്ല, ഫാത്തിമ തസ്നീം, അഫീഫ ഹുസ്ന, റാദിയ റസാഖ്, ഷഖീബ് ജലീല്‍, ഷാഫി മൂഴിക്കൽ, ആബിദ സുബൈർ, സഹല, ഹുദ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

