പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ല ഭാരവാഹികൾ
text_fieldsനിസാർ, മുഹമ്മദ് ആസാദ്
ദോഹ: പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ല പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി കെ.വി. നിസാറിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ആസാദിനെയും തെരഞ്ഞെടുത്തു. ഇ.കെ. മൻസൂർ, അഹ്സന കാരിയാടൻ, പി.കെ. റഷാദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കെ.എം. അഫ്സൽ ആണ് ട്രഷറർ.
റദിയ അബ്ദുൽ റസാഖ്, ആയിഷ ഷെറിൻ, ടി. ഫായിസ്, അബ്ദുൽ റസാഖ്, മാജിദ മഹ്മൂദ് എന്നിവരെ സെക്രട്ടറിമാരായും സഫ്ദർ അഷ്റഫ്, എം.ആർ. നുഫൈസ എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. കെ.എൽ. ഹാഷിം, ത്വയ്യിബ അർഷാദ്, ഉസാമ ഹാഷിം, ഹസ്ന ഹമീദ്, റംസി റഫീഖ്, നദ അഷ്റഫ്, അനീസ് അബ്ദുൽ അസീസ്, ഷാനവാസ് ഖാലിദ്, കെ. ഹാരിസ്, ഷഫാഹ് ബാച്ചി, മുഹമ്മദ് അബ്ദുറഹ്മാൻ, റയീസ് അബ്ദുല്ല എന്നിവർ ജില്ല കമ്മറ്റി അംഗങ്ങളാണ്. ജില്ലാ ജനറല്‍ കൗണ്‍സില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. സ്ഥാനമൊഴിയുന്ന ഭാരവാഹികളായ ഇ.കെ. മൻസൂർ, ടി. ഫായിസ്, ജില്ല പ്രസിഡന്റ് കെ.വി. നിസാർ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ല നജീബ്, സെക്രട്ടറി ഷുഐബ് അബ്ദുറഹ്മാന് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

