പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യദിന സദസ്സ്
text_fieldsപ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സ്വാതന്ത്ര്യം നിഷേധിക്കുന്ന വ്യവസ്ഥിതികളോട് പൊരുതിക്കൊണ്ടേയിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവുമെന്ന് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ല കമ്മിറ്റികള്‍ക്ക് കീഴില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ ഇന്ത്യയുടെ കാമ്പ്. ഈ വൈവിധ്യമാണ് നമ്മുടെ ദേശീയതയും. ഈ ഐക്യവും സാഹോദര്യബോധവും വിദ്വേഷം കലര്‍ത്തി തകര്‍ക്കാനാണ് വിദ്വേഷ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്.
രാഷ്ട്രശിൽപികള് വിഭാവന ചെയ്ത സഹവര്‍ത്തിത്വത്തിന്റെ സുന്ദരമായ ഇന്ത്യ രൂപപ്പെടുത്താനും ഭരണഘടന സംരക്ഷിക്കാനും നമുക്ക് ബാധ്യതയുണ്ട്. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ബഹുസ്വരതയെ അംഗീകരിക്കാത്ത വംശീയ ശക്തികളുടെ കാഴ്ചപ്പാടാണ്. സ്വതന്ത്ര ജനാധിപത്യ രാജ്യം പൗരന് ഒന്നാമതായി ഉറപ്പുനല്‍കുന്നതാണ് പൗരത്വം. വംശീയതയുടെ പേരില്‍ പൗരത്വം റദ്ദാക്കുന്നതും ആളുകളെ പുറന്തള്ളുന്നതും ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, ജില്ല പ്രസിഡന്റ് അബ്ദുല്‍ വാഹിദ്, ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡന്റ് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മഖ്ബൂല്‍ അഹമ്മദ്, ജില്ല ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, അംജദ് കൊടുവള്ളി, അസ്ലം വടകര, തസ്നീം വാണിമേല്‍, നൗഷാദ് കൊടുവള്ളി, നൗഷാദ് പാലേരി, ആദില്‍ ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സില്‍ യാസര്‍ അറഫാത്ത് മുഖ്യപ്രഭാഷണം നടത്തി ജില്ല പ്രസിഡന്റ് മുഹ്സിന് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ദേശഭക്തി ഗാനം, മധുര വിതരണം, പ്രതിജ്ഞ, പതാക ഉയർത്തൽ തുടങ്ങിയ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

