പ്രവാസി വെൽഫെയർ ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsപ്രവാസി വെൽഫെയർ ആന്റ് കള്‍ച്ചറല്‍ ഫോറം തൃശൂർ ജില്ലാ കണ്‍വെന്‍ഷനിൽ നിഹാസ് എറിയാട് സംസാരിക്കുന്നു
ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രവാസി വെൽഫെയർ ആൻഡ് കള്‍ചറല്‍ ഫോറം തൃശൂർ ജില്ല കണ്വെന്ഷന് സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്ത് സൂക്ഷിക്കാനും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും സുരക്ഷയ്ക്കും ഇൻഡ്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന് കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാന്‍ കൺവെൻഷന് ആഹ്വാനം ചെയ്തു. ജില്ലാക്കമ്മറ്റിയംഗം നിഹാസ് എറിയാട് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കര്‍മപദ്ധതി ജില്ലാ ജനറൽ സെക്രട്ടറി ഉമർ കളത്തിങ്കൽ അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് റഹ്മാൻ, സംസ്ഥാന സെക്രട്ടറി അനസ്ജമാൽ, ജില്ലാ ഭാരവാഹികളായ നാജിയാ സാഹിർ, സിമി അക്ബർ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലീം നെടുംപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷജീർ എം.എ നന്ദിയും പറഞ്ഞു.

