പ്രവാസി വെല്‍ഫെയര്‍ പ്രവർത്തക സംഗമം ‘ഒരുക്കം 2025’
text_fieldsപ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുക്കം 2025’ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനങ്ങള്‍ മുഖ്യ അജണ്ടയാക്കി മത്സരരംഗത്തിറങ്ങുന്ന ജനപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുക്കം 2025’ ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ വിജയിച്ച വാര്‍ഡുകളില്‍ സാമൂഹിക ക്ഷേമ, വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി മാതൃകാ വാര്‍ഡുകളാക്കി മാറ്റാന്‍ സാധിച്ചതായി പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല പ്രസിഡന്റ് സഫീര്‍ ഷാ പറഞ്ഞു. അധികാരം ജനങ്ങളിലേക്കെത്തുന്ന അത്തരം വാര്‍ഡുകള്‍ സൃഷ്ടിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് അലി എസ്.ഐ.ആര് നടപടിക്രമങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി റബീഅ് സമാന് തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളും ജില്ല കമ്മിറ്റിയംഗം സിദ്ദീഖ് മങ്കട വോട്ടര്‍ പട്ടിക വിശകലനങ്ങളും പഠന വിവരങ്ങളും വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, കമ്മിറ്റിയംഗം സജ്ന സാക്കി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ല പ്രസിഡന്റ് അമീന് അന്നാര അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഫഹദ് ആറാട്ടുതൊടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷിബിലി മഞ്ചേരി നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഗാനവിരുന്ന്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അഹ്മദ് കബീർ, അസ്ഹറലി, ഷാനവാസ്, സഹ്ല, ഷബീബ് അബ്ദുറസാഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

