പ്രവാസി ലീഗൽ സെൽ: അബ്ദുൽ റഊഫ് കൊണ്ടോട്ടി ഖത്തർ ചാപ്റ്റർ അധ്യക്ഷൻ
text_fieldsഅബ്ദുൽ
റഊഫ്
കൊണ്ടോട്ടി
ദോഹ: പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ അധ്യക്ഷനായി അബ്ദുൽ റഊഫ് കൊണ്ടോട്ടി വീണ്ടും നിയമിതനായി. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നിയമപരമായ സഹായവും പിന്തുണയും നൽകുന്ന എൻ.ജി.ഒ ആണ് പ്രവാസി ലീഗൽ സെൽ. റിട്ട. ജഡ്ജിമാർ, അഭിഭാഷകർ, മുതിർന്ന മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഗൾഫ്-യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ ശക്തമായി ലീഗൽ സെൽ പ്രവർത്തിക്കുന്നുണ്ട്.
പ്രവാസികളുടെ നിരവധി ആവശ്യങ്ങൾ നിയമപരമായി നേടിയെടുക്കുന്നതിൽ ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒരു ദശാബ്ദത്തിലേറെ നടത്തിവരുന്ന പ്രവാസി ലീഗൽ സെല്ലിന് അബ്ദുൽ റഊഫ് കൊണ്ടോട്ടിയുടെ നിയമനം പ്രവാസി സമൂഹത്തിന് കൂടുതൽ പ്രയോജനപ്പെടുമെന്ന് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ പറഞ്ഞു.

