‘എക്സ്പാറ്റ് സ്പോട്ടീവ് 2019’ ഖത്തർ സ്പോർട്സ് ക്ലബിൽ
text_fieldsദോഹ: ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോ റം സംഘടിപ്പിക്കുന്ന ‘എക്സ്പാറ്റ് സ്പോട്ടീവ് 2019’ ഫെബ്രുവരി 12, 15 തിയ്യതികളിൽ ഖത്തർ സ് പോർട്സ് ക്ലബിൽ നടക്കും. ഖത്തർ ദേശീയ കായിക ദിനമായ ഫിബ്രുവരി 12ന് ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് ആദ്യ ദിന മത്സരങ്ങൾ. 16 ടീമുകൾ പങ്കെടുക്കുന്ന മാർച്ച്പാസ്റ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. ഇന്ത്യയിൽ നിന്നുളള പ്രമുഖ കായിക താരങ്ങൾ മുഖ്യാതിഥികളാകും. ഫെബ്രുവരി 15ന് രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരപരിപാടികൾ വൈകുന്നേരത്തോടെ സമാപിക്കും.
സ്പോട്ടീവിലേക്കുളള ടീം രജിസ്േട്രഷൻ ജനുവരി 18 ന് അവസാനിക്കും. 18 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ 16 ടീമുകളാണ് പങ്കെടുക്കുക. 16 ടീമുകളിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തിയാൽ ടീമുകളുടെ കഴിഞ്ഞകാല പ്രവർത്തന മികവ് പരിഗണിച്ചായിരിക്കും 16 ടീമുകളെ തെരഞ്ഞെടുക്കുക.
മത്സരങ്ങൾക്കായുളള വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകി. യോഗത്തിൽ പ്രസിഡൻറ് താജ് ആലുവ അധ്യക്ഷത വഹിച്ചു. സ്പോട്ടീവ് 2019 ജനറൽ കൺവീനർ തസീൻ അമീൻ ആണ്. കൾച്ചറൽ ഫോറം വൈസ്പ്രസിഡൻറുമാരായ ശശിധരപണിക്കർ, തോസ് സക്കറിയ, റഷീദ് അഹമ്മദ്, ജനറൽ സെക്രട്ടറിമാരായ മജീദ് അലി, മുഹമ്മദ് റാഫി, സംസ്ഥാന സമിതി അംഗങ്ങളായ ഷിയാസ് കൊട്ടാരം, റഷീദ് അലി, ബിജുകുമാർ, ഹാൻസ് ജോക്കബ്, നൂർജഹാൻ ഫൈസൽ, ആബിദ സുബൈർ, സജ്ന സാക്കി, റുബീന മുഹമ്മദ് കുഞ്ഞി, സുന്ദരൻ തിരുവനന്തനുരം അലവിക്കുട്ടി, അനീസ് മാള, ഫിറോസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി. സാദിഖലി സ്വാഗതവും വൈസ്പ്രസിഡൻറ് സുഹൈൽ ശാന്തപുരം സമാപന പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
