
പ്രവാസിമടക്കം: ഖത്തർ റീ എൻട്രി പെർമിറ്റ് അപേക്ഷ സ്വീകരിക്കൽ തുടങ്ങി
text_fieldsദോഹ: പ്രവാസികൾക്ക് തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന് ഖത്തർ അപേക്ഷ സ്വീകരിക്കൽ തുടങ്ങി. മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് https://portal.www.gov.qa/wps/portal/qsports/home എന്ന ലിങ്ക് വഴി 'എക്സപ്ഷണൽ റീ എൻട്രി പെർമിറ്റ്' ലഭിക്കാനുള്ള സംവിധാനം നിലവിൽ വന്നു. പ്രവാസികൾക്ക് മടങ്ങിയെത്താനുള്ള താൽക്കാലിക സംവിധാനമാണിത്.
സർക്കാർ, സ്വകാര്യ മേഖലകളിലെ വ്യക്തികളോ കമ്പനികളോ ആയ തൊഴിലുടമകൾ, കുടുംബങ്ങളുടെ സ്പോൺസർ ആയ ഖത്തർ ഐഡിയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. റീ എൻട്രി പെർമിറ്റിന് ഒരു മാസമാണ് കാലാവധി. യാത്രയിലുടനീളം എൻട്രി പെർമിറ്റ് കോപ്പിയും ക്വാറൈൻറനുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കണം.
വിവരങ്ങൾക്ക് ഖത്തറിലുള്ളവർ 109 ഹോട്ട്ലൈൻ നമ്പറിലും വിദേശത്തുള്ളവർ +9744406 9999 നമ്പറിലും ബന്ധപ്പെടണം. അന്താരാഷ്ട്ര വിമാനവിലക്ക് ആഗസ്റ്റ് 31 വരെ ഇന്ത്യ നീട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയാകും.
