എക്സ്പാറ്റ് സ്പോട്ടീവിന് കൊടിയേറി
text_fieldsദോഹ: ഖത്തർ കായിക മുന്നേറ്റത്തിനൊപ്പം ഇന്തോ അറബ് സംസ്കാരം കൂടി പ്രകടമാക്കുന്ന കലാ രൂപങ്ങളൊരുക്കി, കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ കൾചറൽ ഫോറം നാലാമ ത് എക്സ്പാറ്റ് സ്പോട്ടീവിന് തുടക്കം. കളരിപ്പയറ്റും തിരുവാതിരയും ഒപ്പനയും കോൽ ക്കളിയും അറബ് നൃത്തങ്ങളും അവതരിപ്പിച്ച് നീങ്ങിയ മാർച്ച് പാസ്റ്റിന് ചെണ്ടയുടെ താള മേളവും ബാൻഡ് വാദ്യവും തീർത്ത ആഘോഷപ്പൊലിമ തീർത്തു. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൽ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. ഖത്തർ സ്പോർട് ഫോർ ഓൾ ഫെഡറേഷൻ ആക്ടിങ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ദോസ്രി, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എസ്.ആർ.എച്ച് ഫഹ്മി, ഖത്തർ റെഡ്ക്രസൻറ് വളൻറിയർ ആൻഡ് ലോക്കൽ െഡവലപ്െമൻറ് എക്സിക്യുട്ടിവ് ഡയറക്ടർ മുന ഫദൽ അൽ സുലൈത്തി, അസീം ടെക്നോളജീസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ ഷഫീഖ് കബീർ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ എക്സ്പാറ്റ് സ്പോട്ടീവ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി ഖത്തർ സാംസ്കാരിക, കായിക മന്ത്രാലയത്തിന് കീഴിലെ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷെൻറ അംഗീകാരത്തോടെയാണ് എക്സ്പാറ്റ് സ്പോട്ടീവ് സംഘടിപ്പിക്കുന്നത്.
എക്സ്പാറ്റ് സ്പോട്ടീവ് ദീപശിഖ ഖത്തർ സ്പോർട്ട് ഫോർ ഓൾ ഫെഡറേഷൻ ആക്ടിങ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ദോസ്രി ഇന്ത്യൻ അത്ലറ്റ് ജിഷ്ന മോഹനും അസീം ടെക്നോളജീസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ ഷഫീഖ് കബീർ എക്സ്പാറ്റ് സ്പോട്ടുവ് ജനറൽ കൺവീനർ തസീൻ അമീനും കൈമാറി. സ്പോട്ടീവ് 2020 പതാക ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എസ്.ആർ.എച്ച് ഫഹ്മി കൾച്ചറൽ ഫോറം സ്പോർട്സ് വിംഗ് അംഗം സഞജയ് ചെറിയാനും കൾച്ചറൽ ഫോറം പതാക ഖത്തർ റെഡ്ക്രസൻറ് വളൻറിയർ ആൻഡ് ലോക്കൽ െഡവലപ്പ്മെൻറ് എക്സിക്യുട്ടിവ് ഡയറക്ടർ മുന ഫദൽ അൽ സുലൈത്തി കൾച്ചറൽ ഫോറം ലേഡീസ് സ് പോർട്സ് വിംഗ് അംഗം മുഫീദ അഹദിനും കൈമാറി.
ഖത്തർ ദേശീയ കായിക ദിനത്ത് ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ െഎക്യദാർഢ്യ പരിപാടിയിൽ ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഇന്ത്യൻ സ്പോർട്സ് സെൻറർ ആക്ടിങ് പ്രസിഡൻറ് ഷറഫ്. പി. ഹമീദ്, ഐ.ബി.പി.സി പ്രസിഡൻറ് അസീം അബ്ബാസ്, ഐ.സി.സി ജോയൻറ് സെക്രട്ടറി രഞ്ജൻ ഗാംഗുലി, ഐ,എസ്.സി വൈസ്പ്രസിഡൻറ് ഇ.പി അബ്ദുറഹ്മാൻ, ഐ.എസ്.സി സെക്രട്ടറി സഫീർ റഹ്മാൻ, സി.ഐ.സി പ്രസിഡൻറ് കെ.ടി അബ്ദുറഹ്മാൻ, ഇൻകാസ് ആക്ടിങ് പ്രസിഡൻറ് അൻവർ സാദത്ത്, പരിപാടിയുടെ പ്രയോജകരായ ഇസൂസു സർവിസ് മാനേജർ രവി ലക്ഷ്മിപുരം, അൽദാന സ്വിച്ച് ഗിയർ എക്സിക്യുട്ടിവ് ഡയറക്ടർ ഫൈസൽ കുന്നത്, ബ്രാഡ്മ ഗ്രൂപ് എം.ഡി കെ.എൽ. ഹാഷിം, ഷാഹിദ് കെ.വി കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറുമാരായ ശശിധര പണിക്കൺ, സാദിഖ് ചെന്നാടൻ, സ്പോട്ടീവ് സംഘാടക സമിതി ചെയർമാൻ സുഹൈൽ ശാന്തപുരം, ടെക്നിക്കൽ കമ്മിറ്റി ഹെഡ് റഷീദ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഖത്തർ 2020 ലോകകപ്പിനുളള െഎക്യദാർഢ്യമായി എട്ട് സ്റ്റേഡിയങ്ങളുടെ മോഡൽ അതിഥികൾ പ്രകാശനം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിമാരായ മുനീഷ് എ.സി, മുഹമ്മദ് റാഫി, മജീദ് അലി, ട്രഷറർ ബഷീർ ടി.കെ, സെക്രട്ടറിമാരായ ചന്ദ്രമോഹൻ, രമ്യ നമ്പിയ്യത്ത്, വർക്കിംഗ് കമ്മിറ്റി അംഗം സജ്ന സാക്കി, മീഡിയ കൺവീനർ വാഹിദ സുബി എന്നിവർ ഏറ്റുവാങ്ങി.
കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം നടത്തുന്ന കായിക പരിപാടികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് ചടങ്ങിൽ ആശംസ പ്രസംഗം നടത്തിയ ഖത്തർ സ്പോർട് ഫോർ ഓൾ ഫെഡറേഷൻ ആക്ടിങ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ദോസ്രി പറഞ്ഞു. മികച്ച സംഘാടനം കൊണ്ടും ജനപങ്കളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമാണെന്ന് തുടർന്ന് സംസാരിച്ച ഖത്തർ റെഡ്ക്രസൻറ് വളൻറിയർ ആൻഡ് ലോക്കൽ െഡവലപ്പ്മെൻറ് എക്സിക്യുട്ടിവ് ഡയറക്ടർ മുന ഫദൽ അൽ സുലൈത്തി പറഞ്ഞു. കായിക മേഖലക്കും പ്രവാസി സമൂഹത്തിനും ഖത്തർ നൽകുന്ന േപ്രാത്സാഹനവും പിന്തുണയും പ്രശംസനീയമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച വെൽഫെയർപാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൻ വ്യക്തമാക്കി.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ വലിയ കായികോൽസവമാണ് എക്സ്പാറ്റ് സ്പോട്ടീവെന്നും ഇത് സംഘടിച്ച കൾച്ചറൽ ഫോറം അഭിനന്ദനമർഹിക്കുന്നുവെന്നും ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ആർ.എച്ച് ഫഹ്മി പറഞ്ഞു. പരിപാടിയിൽ സംബന്ധിച്ച അതിഥികൾക്കുളള ഉപഹാരങ്ങൾ കൾച്ചറൽ ഫോറം ഭാരവാഹികൾ കൈമാറി. വാശിയേറിയ മാർച്ച് പാസ്റ്റിൽ യൂത്ത് ഫോറം ഖത്തർ ഒന്നാം സ്ഥാനം നേടി. കാലിക്കറ്റ് സ്പോർട് ക്ലബ് രണ്ടാം സ്ഥാനവും, സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.