‘എക്സ്പാറ്റ് ഫിയസ്റ്റ 2018’ നാളെ ഡോ. അലക്സാണ്ടർ അമാറ്റോ ഉദ്ഘാടനം ചെയ്യും
text_fieldsദോഹ: കൾച്ചറൽ ഫോറം ഖത്തർ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് ‘പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ‘എക്സ്പാറ്റ് ഫിയസ്റ്റ 2018’ നാളെ നടക്കും. ഖത്തർ ഫൗണ്ടഷന് കീഴിലെ ഖത്തർ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ സസ്റ്റയിനബിലിറ്റി മേധാവി ഡോ. അലക്സാണ്ടർ അമാറ്റോ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ കാമ്പസിലാണ് പൊതുസമ്മേളനം. എഴുത്തുകാരനും ഹൈദരാബാദ് യൂണിവേഴ്സിറ്റി െപ്രാഫസറുമായ ഡോ. ടി.ടി ശ്രീകുമാർ, വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ, സാമൂഹിക നിരീക്ഷകൻ ടി.പി. മുഹമ്മദ് ഷമീം എന്നിവരും പങ്കെടുക്കും. കലാപരിപാടിയിൽ എ ശാന്തകുമാർ രചനയും തസ്നീം അൽ അസ്ഹർ സംവിധാനവും നിർവഹിച്ച ‘ദാഹം’ എന്ന രംഗാവിഷ്കാരം കൾച്ചറൽ ഫോറം കലാവേദി അവതരിപ്പിക്കും. ഗാനമേള, ഒപ്പന, കേരളനടനം, തീം പ്രസേൻറഷൻ, ആക്ഷൻ സോങ്ങ് തുടങ്ങിയ കാലപരിപാടികൾ അരങ്ങേറും.
വിവിധ ഇന്ത്യൻ സ്കൂളുകളും കൂട്ടായ്മകളും പങ്കെടുക്കുന്ന എക്സിബിഷൻ, ആരോഗ്യ പരിശോധന, ജൈവകൃഷി പ്രദർശനം എന്നിവ വൈകുന്നേരം നാലോടെ ആരംഭിക്കും. വിവിധ തെരുവ് കലാപരിപാടികൾ, റേഡിയോ മലയാളം 98.6 അവതാരകർ നയിക്കുന്ന പ്രത്യേക പരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ ഉണ്ടാകും.‘പുതിയ കേരളം സുസ്ഥിര വികസനം’ അക്കാദമിക് കോൺഫറൻസ് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. കേരള വികസനം ബദൽ രാഷ്ട്രീയ സമീപനം, പരിസ്തിഥി സൗഹൃദ കേരളം, പാർശ്വവൽകൃത സമൂഹങ്ങളും വികസനവും, അടിസ്ഥാന സൗകര്യ വികസനം, കാർഷിക കേരളത്തിെൻറ ഭാവി, പ്രവാസി മൂലധനവും കേരള വികസനവും തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും. ഡോ. ടി.ടി ശ്രീകുമാർ, കെ.എ ഷഫീഖ്, ടി.പി മുഹമ്മദ് ഷമീം തുടങ്ങിയവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
