എക്സ്പാറ്റ്സ് സ്പോർട്ടീവിന് ഉജ്ജ്വല തുടക്കം
text_fieldsദോഹ: ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി സാംസ്കാരിക കായിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ‘എക്സ്പാറ്റ്സ് സ്പോർട്ടീവി’ന് നീന്തൽ മത്സരങ്ങളോടെ തുടക്കമായി.
ആസ്പയർ സോണിലെ ഹമദ് അക്വാറ്റിക്ക് സെൻററിൽ ഖത്തർ സ്വിമ്മിങ് അസോസിയേഷൻ ബോർഡ് അംഗം ഖാലിദ് അബ്ദുല്ല മുഹമ്മദ് നീന്തൽ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കൾച്ചറൽ ഫോറം പ്രസിഡൻറ് താജ് ആലുവ അധ്യക്ഷത വഹിച്ചു.
ഉച്ചക്ക് ശേഷം ബർവ വില്ലേജിൽ നടന്ന വനിതകൾക്കായുള്ള കായിക മത്സരങ്ങൾ ഇന്ത്യൻ സ്പോർട്സ് സെൻറർ ഫിറ്റ്നസ് വിഭാഗം മേധാവി നിഷ അഗർവാൾ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ് താഹിറ ബീവി, സ്പോർട്ടീവ് വനിതാ സ്പോർട്സ് കൺവീനർ ആബിദ സുബൈർ, ഡോ: പ്രതിഭ രതീഷ്, റൂമി, ഷെറിൻ, രശ്മി, സൂര്യ, റൂഫ്സ, നുസ്രത്ത്, റുധയിന, ഹുമൈറ, വഹീദ എന്നിവർ നേതൃത്വം നൽകി. നീന്തൽ മത്സര വിജയികൾ: കാറ്റഗറി A : 50 മീറ്റർ ഫ്രീ സ്റ്റൈൽ: ഒന്നാം സ്ഥാനം റജിൻ കുമാർ (യാസ് ഖത്തർ ) രണ്ടാം സ്ഥാനം: നിഹ്മത്തുല്ല (യാസ് ഖത്തർ), മൂന്നാം സ്ഥാനം: ഷംസീർ (തൃശൂർ യൂത്ത് ക്ലബ് ) കാറ്റഗറി B: 50 മീറ്റർ ഫ്രീ സ്റ്റൈൽ: ഒന്നാം സ്ഥാനം രഞ്ജു തങ്കസ്വാമി (സാക് ഖത്തർ) രണ്ടാം സ്ഥാനം: രഞ്ജിത്ത് കളപ്പുരക്കൽ (സാക് ഖത്തർ), മൂന്നാം സ്ഥാനം: ആൻറണി എം വർഗീസ് (അൽഖോർ യൂത്ത് ക്ലബ്) കാറ്റഗറി C : 50 മീറ്റർ ഫ്രീ സ്റ്റൈൽ: ഒന്നാം സ്ഥാനം റഷീദ് (സാക് ഖത്തർ) രണ്ടാം സ്ഥാനം: വിൽസൺ മാത്യു (സാക് ഖത്തർ) , മൂന്നാം സ്ഥാനം: അബ്ദുറഹിമാൻ (കാലിക്കറ്റ് സ്പോർട്സ് ക്ലബ്) കാറ്റഗറി A: 4 X 50 മീറ്റർ റിലേ: ഒന്നാം സ്ഥാനം കാലിക്കറ്റ് സ്പോർട്സ് ക്ലബ്
രണ്ടാം സ്ഥാനം: യൂത്ത് ഫോറം ഖത്തർ, മൂന്നാം സ്ഥാനം: സാക് ഖത്തർ കാറ്റഗറി B: 4 X 50 മീറ്റർ റിലേ: ഒന്നാം സ്ഥാനം സാക് ഖത്തർ രണ്ടാം സ്ഥാനം: യൂത്ത് ഫോറം ഖത്തർ, മൂന്നാം സ്ഥാനം: കാലിക്കറ്റ് സ്പോർട്സ് ക്ലബ് എക്സ്പാറ്റ് സ്പോർട്ടീവിെൻറ തുടർന്നുള്ള മത്സരങ്ങൾ ഫെബ്രുവരി 13ന് അൽസദ്ദ് സ്പോർട്സ് ക്ലബ്ബിലും 16 ന് ഖത്തർ സ്പോർട്സ് ക്ലബ്ബിലുമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
