എക്സ്പാർട്ട് -2023 സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsയൂത്ത് ഫോറം ഖത്തർ ‘എക്സ്പാർട്ട്-2023’ സ്വാഗതസംഘ രൂപവത്കരണ യോഗം
എസ്.എസ്. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്സ്പാർട്ട്-2023ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ സ്വാഗതസംഘ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു.
ടി.കെ. ഖാസിം മുഖ്യ രക്ഷാധികാരിയും എസ്.എസ്. മുസ്തഫ ചെയര്‍മാനും സി. അര്‍ഷദ്, നബീല്‍ പുത്തൂര്‍, സല്മാന് അൽപറമ്പില് എന്നിവര്‍ വൈസ് ചെയര്മാന്മാരുമാണ്. ജനറല്‍ കണ്‍വീനറായി സി.കെ. ജസീമിനെയും കണ്‍വീനര്‍മാരായി റബീഹ് സമാന്, അലി അജ്മല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ വകുപ്പ് കണ്‍വീനര്‍മാരായി എ.കെ. സുഹൈല്‍, അഹമ്മദ് അന്‍വര്‍, നജീബ് താരി, മുഹ്സിന് കാപ്പാടന്‍, ജസീം ലക്കി, ഹബീബ് റഹ്മാന്, ഷിബിലി യൂസഫ്, ആരിഫ് അഹമ്മദ്, എൻ. മുഹ്സിന്, മുഹമ്മദ് ഖാദര്‍, ടി.എ. അഫ്സല്, കെ.എ. ബസ്സാം, മൂമിന് ഫാറൂഖ്, തസ്നീം, ബിന്‍ഷാദ്, ടി.കെ. മുഹമ്മദ്, അബ്ദുല്‍ ശുക്കൂര്‍, മുഹമ്മദ് യാസിര്‍, അസ്മല്‍ മഗലശ്ശേരി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
പ്രവാസത്തിലെ സർഗശേഷിക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എക്സ്പാർട്ട്’ ഒക്ടോബര്‍ അഞ്ച് മുതൽ ഒക്ടോബർ 13 വരെയുള്ള ദിവസങ്ങളിൽ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. കഥാരചന, കവിതാരചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന തുടങ്ങിയവയാണ് സ്റ്റേജിതര ഇനങ്ങൾ.
മോണോ ആക്ട്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളും ഉണ്ടാകും. നാടൻപാട്ട്, സ്കിറ്റ്, സംഘഗാനം, മൈമിങ് എന്നിവയാണ് ഗ്രൂപ് ഇനങ്ങൾ. ഖത്തറിലെ വിവിധ കോളജ് അലുംനികളും അസോസിയേഷനുകളുമാണ് എക്സ്പാർട്ടില് മാറ്റുരക്കുന്നത്.
സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്സല്‍ മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് അസ്ലം തൗഫീഖ് സമാപന പ്രഭാഷണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

