ഖത്തർ ബയോബാങ്ക് വിപുലീകരിക്കുന്നു; അംഗസംഖ്യ 60,000ആകും
text_fieldsദോഹ: ഖത്തറിന്റെ ആരോഗ്യ മേഖലയുഖെ ഗവേഷണത്തിൽ നിർണായകമായ ബയോ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനൊരുങ്ങി അധികൃതർ. രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണങ്ങൾക്ക് ആവശ്യമായ സാംപിൾ ശേഖരണ മാർഗമായ ബയോബാങ്കിലെ അംഗങ്ങളുടെ എണ്ണം 60,000 ആക്കി ഉയർത്താനാണ് ഒരുങ്ങുന്നത്.
ഖത്തറിലെ പൗരന്‍മാര്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും ഇടയില്‍ ജനിതക പഠനം നടത്തുന്നതിനുള്ള സംവിധാനമാണ് ഖത്തര്‍ ബയോ ബാങ്ക്. വിശദമായ പഠനത്തിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇത് ജീവിത ശൈലീരോഗങ്ങളെ അടക്കം തടയാനും തിരിച്ചറിയാനും സഹായകമാണ്.
ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ കൂടുതല്‍ പേരെ ബയോബാങ്കില്‍ ചേര്‍ക്കുന്നത്. നിലവില്‍ 36000 പേരാണ് ബയോബാങ്കിലുള്ളത്. 18 വയസ് കഴിഞ്ഞ ഖത്തരി പൗരന്മാര്‍ക്കും 15 വര്‍ഷക്കാലമെങ്കിലും ഖത്തറില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കും ബയോബാങ്കുമായി സഹകരിക്കാം.
ഗവേഷണവുമായി സഹകരിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അസസ്മെന്റ് സെഷനില്‍ പങ്കെടുക്കണം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നതിന് ഏതാണ്ട് മൂന്ന് മണിക്കൂര്‍ സമയമെടുക്കും. ബന്ധപ്പെട്ട പരിശോധനകളില്‍ ഏതെങ്കിലും ചിലതില്‍ താല്‍പര്യമില്ലെങ്കില്‍ അതില്‍ നിന്നും വിട്ടുനില്‍ക്കാനും സ്വാതന്ത്ര്യമുണ്ട്. എംആര്‍ഐ സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ രണ്ടാംഘട്ടത്തില്‍ നടത്തും
ആദ്യ സന്ദര്‍ശനത്തിന്റെ അഞ്ചു വര്‍ഷം കഴിഞ്ഞ് പങ്കെടുക്കുന്നവരില്‍ ഫോളോ-അപ്പ് പഠനവും നടത്തും. പങ്കെടുക്കുന്നവരുടെ സമ്മതത്തോടെയാണ് അവരുടെ ബയോളജിക്കല്‍ സാമ്പിളുകളും വിവരങ്ങളും ശേഖരിക്കുന്നതും.പതിറ്റാണ്ടിലേറെ കാലമായി ഖത്തർ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ബയോബാങ്ക് രാജ്യത്തെ ആരോഗ്യ മേഖലയുടെ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധേയമായ പങ്കാളിത്തമാണ് വഹിക്കുന്നത്. സ്വദേശികളും, താമസക്കാരും ഉൾപ്പെടെയുള്ളവരിൽ നിന്നും ശേഖരിക്കുന്ന സാംപിളുകൾ വിവിധ പഠന വിഭാഗങ്ങളാണ് ഗവേഷണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്.
ഇതുവഴിയുള്ള സ്ഥിതിവിവര കണക്കുകളിൽ ജനങ്ങൾക്കിടയിലെ പ്രമേഹം, പൊണ്ണത്തടി, വിറ്റാമിൻ ഡി കുറവ് എന്നിവയുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്താൻ കഴിയുന്നതായി ഖത്തർ ബയോബാങ്ക് ഡയറക്ടർ ഡോ. നഹ്‍ല അഫിഫി പറയുന്നു. ഗവേഷണ റിപ്പോർട്ടുകൾ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും നയരൂപകർത്താക്കൾക്കും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിലും മറ്റും സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

