Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി...

പ്രവാസി തിരിച്ചുപോക്ക്: നോർക്ക രജിസ്ട്രേഷൻ ഗുണമാകും, പ്രവാസിക്കും സർക്കാറിനും

text_fields
bookmark_border
പ്രവാസി തിരിച്ചുപോക്ക്: നോർക്ക രജിസ്ട്രേഷൻ ഗുണമാകും, പ്രവാസിക്കും സർക്കാറിനും
cancel

ദോഹ: വിദേശത്ത്​ കഴിയുന്ന, കോവിഡ്​ പശ്​ചാത്തലത്തിൽ കേരളത്തിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജ ിസ്​ട്രേഷൻ നടപടികൾ നോർക്ക തുടങ്ങിയത്​ ഇത്തരത്തിലുള്ള ആളുകൾക്കും സർക്കാറിനും ഏറെ ഉപകാരപ്രദമാകുമെന്ന്​ വില യിരുത്തൽ. വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷനാണ്​ കേരളസർക്കാർ നോർക്ക വഴി ആരംഭിച്ചിരിക്കുന്നത്​. കേരളത്തി ൽ എത്തുന്നവർക്ക്​ ക്വാറ​​ൈൻൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന് നത്. ഇത് വിമാന ടിക്കറ്റ് ബുക്കിങ്​​ മുൻഗണനക്കോ മറ്റോ ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറ​ൈൻറൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തുന്നുണ്ട്​. www.registernorkaroots.org എന്ന വെബ്​സൈറ്റ്​ മുഖേനയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

ഇത്തരത്തിലുള്ള രജിസ്​ട്രേഷൻ മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യണമെന്നും ഇത്​ ഏറെ ഗുണകരമാകുമെന്നും പ്രവാസി സാമൂഹിക പ്രവർത്തകനായ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്​.

നിലവിൽ വിദേശങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന്​ ഇങ്ങോ​ട്ടോ വിമാനസർവീസുകൾ ഇല്ല. ഇതിനാൽ തന്നെ മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുപേകാനുള്ള വിമാന സര്‍വ്വീസ് കേന്ദ്രസർക്കാർ തീരുമാനം വന്നാലും പെ​ട്ടെന്ന്​ ഉണ്ടാവാനിടയില്ല. സാധാരണ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനാൽ തന്നെ രജിസ്​ട്രേഷൻ മുഖേന ആളുകളുടെ വിവരങ്ങൾ സംസ്​ഥാനസർക്കാറിന്​ ലഭിക്കുന്നത്​ ഗുണം ചെയ്യും.

രജിസ്​റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതുമുതല്‍ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്. എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സ്ക്രീനിംഗ് നടത്താന്‍ സജ്ജീകരണം ഒരുക്കാൻ കഴിയും. കോവിഡ്​ അല്ലാത്ത മറ്റ്​ രോഗമുള്ളവർ, ഗർഭിണികൾ, സ്​ത്രീകൾ, ജോലി നഷ്​ടപ്പെട്ടവർ, വിസിറ്റ്​ വിസയിലും മറ്റും വന്ന്​ വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, പ്രായമായവര്‍, വിസാകാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്​റ്റുഡൻറ്​ വിസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.

എങ്കിലും സംസ്​ഥാനസർക്കാറാണ്​ സൗകര്യം ഏർപ്പെടുത്തേണ്ടത്​ എന്നതിനാൽ രജിസ്​ട്രേഷൻ നടത്തി വിവരങ്ങൾ ലഭിക്കുന്നത്​ കേരളത്തിനും കാര്യങ്ങൾ എളുപ്പമാക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നതിനാൽ ഇക്കാര്യത്തിൽ വേഗം മുന്നോട്ട് പോവാൻ സർക്കാറിന് സാധിക്കും. ഇതിനാൽ സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന തെറ്റിദ്ധാരണജനകമായ കാര്യങ്ങൾ മുഖവിലക്കെടുക്കാതെ മടങ്ങാനാഗ്രഹിക്കുന്നവർ രജിസ്​റ്റർ ചെയ്യണമെന്ന്​ അധികൃതർ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsmalayalam news
News Summary - Expact Return Norka-Gulf News
Next Story