Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎക്​സിറ്റ്​ പെർമിറ്റ്​...

എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കൽ വൻ ചുവടുവെപ്പ്​ –തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രി

text_fields
bookmark_border
എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കൽ വൻ ചുവടുവെപ്പ്​ –തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രി
cancel

ദോഹ: ഖത്തറി​​​​​െൻറ തൊഴിലാളി സൗഹൃദനടപടികളിൽ ഏറ്റവും പ്രധാന​െപ്പട്ടതാണ്​ എക്​സിറ്റ്​ പെർമിറ്റ്​ സംവിധാനം എടുത്തുകളഞ്ഞതെന്ന്​ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ്​ മന്ത്രി ഡോ. ഇസ്സ ബിൻ സആദ്​ അൽ ജഫാലി അൽ നു​െഎമി പറഞ്ഞു. ആഭ്യന്തരമന്ത്രാലയവും തൊഴിൽമന്ത്രാലയവും സംയുക്​തമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാസ്​പോർട്ട്​ ജനറൽ ഡയറക്​ടറേറ്റ്​ ഡയറക്​ടർ ബ്രിഗേഡിയർ മുഹമ്മദ്​ അഹ്​മദ്​ അൽ അതീഖും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു. പ്ര​വാ​സി​ക​ളു​ടെ വ​ര​വും പോ​ക്കും താ​മ​സ​വും സം​ബ​ന്ധി​ച്ച 2015ലെ 21ാം ​ന​മ്പ​ര്‍ നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള 2018ലെ 13ാം ​ന​മ്പ​ര്‍ പുതിയ നി​യ​മ​ം സംബന്ധിച്ച്​ വിശദീകരിക്കാനാണ്​ വാർത്താസമ്മേളനം വിളിച്ചുചേർത്തത്​. ​
അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽഥാ​നി കഴിഞ്ഞ ദിവസമാണ്​ പുതിയ നിയമത്തിന്​ അം​ഗീ​കാ​രം ന​ല്‍കി​യത്​. രാജ്യത്തിന്​ പുറത്തേക്ക്​ പോകാൻ എല്ലാ തൊഴിലാളികൾക്കും തൊഴിലുടമയിൽ നിന്നുള്ള എക്​സിറ്റ്​ പെർമിറ്റ്​ വേണമെന്ന നിബന്ധനയാണ്​ പുതിയ നിയമത്തിലൂടെ ഖത്തർ എടുത്തുകളഞ്ഞത്​. പുതിയ നിയമം വിദേശ തൊഴിലാളികളു​െട അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന്​ മന്ത്രി പറഞ്ഞു. എല്ലാമേഖലയിലും ഖത്തർ തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്ന മേഖലയിലെ ആദ്യരാജ്യമാണ്​ ഖത്തർ.
അതിന്​ സർവശക്​തനായ ദൈവത്തിനും ഖത്തർ അമീർ ശൈഖ്​ തമീം ബിൻഹമദ്​ ആൽഥാനിക്കും നന്ദി അറിയിക്കുകയാണ്​. അമീറി​​​​​െൻറ നിർദേശങ്ങൾ ഇതിൽ ഏറെ വിലപ്പെട്ടതായിരുന്നു.

തൊഴിൽ നിയമത്തി​​​​​െൻറ പരിധിയിൽ വരുന്ന ഒരു തൊഴിലാളിക്കും ഇനി മുതൽ രാജ്യത്ത്​ നിന്ന്​ പുറത്തുപോകാൻ എക്​സിറ്റ്​ പെർമിറ്റ്​ വേണ്ടതില്ല. അതേസമയം, രാജ്യത്തിന്​​ പുറത്തേക്ക്​ പോകാൻ നോ ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റ്​ ആവശ്യമായി വരുന്ന ത​​​​​െൻറ കീഴിലുള്ള അഞ്ചുശതമാനം ജീവനക്കാരുടെ പേര്​ തൊഴിലുടമക്ക്​ ഭ​ര​ണ​നി​ര്‍വ​ഹ​ണ തൊ​ഴി​ൽ സാ​മൂ​ഹി​ക കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ക്കാ​ം.

ഇത്​ അതത്​ ജീവനക്കാര​ൻ നിർവഹിക്കുന്ന ചുമതലയുടെ പ്രാധാന്യം അനുസരിച്ചായിരിക്കും. എന്നാൽ ഇത്​ മൊത്തം ജീവനക്കാരുടെ എണ്ണത്തി​​​​​െൻറ അഞ്ചുശതമാനത്തിൽ കൂടാനും പാടില്ല. ഇൗ പട്ടിക നേരത്തേ തന്നെ സമർപ്പിക്കുകയും വേണം. ഒരു കമ്പനിയുടെ പ്രധാനപ്പെട്ട തസ്​തികയിൽ ജോലി ചെയ്യുന്നവർ ഒരേ സമയം ഖത്തർ വിടുന്ന സന്ദർഭത്തിൽ കമ്പനിയുടെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്​ഥ ഒഴിവാക്കുന്നതിനാണിത്​. അതേസമയം ഇതി​​​​​െൻറ പേരിൽ ഏതെങ്കിലും ജീവനക്കാരന്​ രാജ്യത്തിന്​ പുറത്തേക്ക്​ പോകാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക്​ എക്​സ്​പാട്രിയേറ്റ്​സ്​ എക്​സിറ്റ്​ ഗ്രിവൻസ്​ കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി മൂന്ന്​ പ്രവർത്തന ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുക്കും. കമ്മിറ്റിയുടെ രൂപവത്​കരണം, പ്രവർത്തന രീതികൾ, ചുമതലകൾ തുടങ്ങിയവ സംബന്ധിച്ച്​ ആഭ്യന്തരമന്ത്രി തീരുമാനമെടുക്കുമെന്നും ഇത്​ സംബന്ധിച്ച മറ്റ്​ കാര്യങ്ങൾ പിന്നീട്​ അറിയിക്കുമെന്നും​ തൊഴിൽ മന്ത്രി പറഞ്ഞു.

വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകൽ, താമസം തുടങ്ങിയവ ഉൾക്കൊള്ളുന്ന നിയമത്തിൽ നിരവധി തൊഴിലാളി ക്ഷേമകാര്യങ്ങൾ ഇതിനകം ഖത്തർ പുതുതായി ചേർത്തുകഴിഞ്ഞു. തൊഴിലാളികളുടെ വേജ്​പ്രൊട്ടക്ഷൻ സിസ്​റ്റം (ഡബ്ല്യു.പി.എസ്​) ആയിരുന്നു ഇതിൽ ആദ്യത്തേത്​. തൊഴിലാളികളുടെ ശമ്പളം ബാങ്ക്​ വഴി തൊഴിലുടമ നൽകുകയാണ്​ ഇൗ സംവിധാനത്തിലൂടെ ചെയ്യുന്നത്​. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്​ കീഴിൽ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്​. ശമ്പളം വൈകൽ, നൽകാതിരിക്കൽ തുടങ്ങിയ പരാതികൾ ഇൗ വിഭാഗമാണ്​ പരിഗണിച്ച്​ നടപടികൾ സ്വീകരിക്കുന്നത്​. ഒരാഴ്​ചക്കുള്ളിൽ തൊഴിലുടമയുമായി സംസാരിച്ച്​ പരിഹാരനടപടികൾ മന്ത്രാലയം കൈകൊള്ളുന്നു. ഇത്തരത്തിൽ പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പരാതി തൊഴിൽതർക്ക പരിഹാര കമ്മിറ്റിക്ക്​ ​ൈകമാറും. പരമാവധി മൂന്ന്​ ആഴ്​ചകൾക്കുള്ളിൽ കമ്മിറ്റി പരാതി പരിഹരിക്കും.

തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ത്തി​ന് കഴിഞ്ഞ ദിവസം മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകിയിരുന്നു. ശൂ​റാ​കൗ​ണ്‍സി​ലി​​​​​​െൻറ നി​ര്‍ദേ​ശ​ങ്ങ​ള്‍ കൂ​ടി വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ര​ട് നി​യ​മം പു​റ​പ്പെ​ടു​വി​ക്കാ​നാ​വ​ശ്യമാ​യ ന​ട​പ​ടി​ക​ള്‍ മ​ന്ത്രി​സ​ഭ സ്വീ​ക​രി​ച്ചു. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള ഇൗ നടപടിയും ഏറെ ​ശ്രദ്ധേയമാണെന്ന്​ മന്ത്രി പറഞ്ഞു.

എക്​സിറ്റ്​ പെർമിറ്റ്​ ഒഴിവാക്കൽ മറ്റ്​ വിവരങ്ങൾ
1. മു​ന്‍കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മാ​യ അ​ഞ്ചു​ശ​ത​മാ​നം പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​മ്പ​നി​ക​ള്‍ ഭ​ര​ണ​നി​ര്‍വ​ഹ​ണ തൊ​ഴി​ല്‍ സാ​മൂ​ഹി​ക​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലാ​ണ് സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. അ​നു​മ​തി ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഈ ​പ​ട്ടി​ക ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​​​​െൻറ എ​ന്‍ട്രി, എ​ക്സി​റ്റ് റ​സി​ഡ​ന്‍സി സം​വി​ധാ​ന​ത്തി​​​​​​െൻറ ഭാ​ഗ​മാ​കും. മു​ന്‍കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മാ​യ​വ​രു​ടെ പ​ട്ടി​ക സ​മ​ര്‍പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കും.
2. പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ന്ന​തി​നും പൂ​ര്‍ണ​തോ​തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​വും ഭ​ര​ണ​നി​ര്‍വ​ഹ​ണ തൊ​ഴി​ല്‍ സാ​മൂ​ഹി​ക കാ​ര്യ​മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കും.
രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു പോ​കാ​ന്‍ മു​ന്‍കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മാ​യ അ​ഞ്ചു​ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​പാ​തം, തൊ​ഴി​ലാ​ളി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, നി​യ​ന്ത്ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ല്‍ക്ക​ര​ണം ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
ഭ​ര​ണ​നി​ര്‍വ​ഹ​ണ, തൊ​ഴി​ല്‍, സാ​മൂ​ഹി​ക കാ​ര്യ​മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഖ​ത്ത​ര്‍ ചേം​ബ​റി​​​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ക​മ്പ​നി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, തൊ​ഴി​ലു​ട​മ​ക​ള്‍ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ട് വി​പു​ല​മാ​യ ബോ​ധ​വ​ല്‍ക്ക​ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.
3. പു​തി​യ ഭേ​ദ​ഗ​ത​ിക​ളോ​ടെ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും​ ല​ളി​ത​മാ​ക്കു​ന്ന​തി​നു​മാ​യി ര​ണ്ടു​മ​ന്ത്രാ​ല​യ​ങ്ങ​ളും ചേ​ര്‍ന്ന് ടാ​സ്ക്ക്ഫോ​ഴ്സു​ക​ള്‍ രൂ​പീ​ക​രി​ക്കു​ം. നി​യ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ചു​മ​ത​ല​ക​ളും കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ബോ​ധ​വ​ല്‍ക്ക​ര​ണ ക്യാ​മ്പ​യി​നു​ക​ള്‍ ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsexit permitmalayalam news
News Summary - exit permit-qatar-gulf news
Next Story