Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലയുടെ വിരുന്നൊരുക്കി മുശൈരിബ് മ്യൂസിയത്തിൽ പ്രദർശനം

text_fields
bookmark_border
രാഷ്ട്ര നിർമാണത്തിൽ സംഭാവന നൽകിയ പൂർവികരുടെ കഥകൾ പറയുന്ന പ്രദർശനം ബിൻ ജൽമൂദ് ഹൗസിൽ
കലയുടെ വിരുന്നൊരുക്കി മുശൈരിബ് മ്യൂസിയത്തിൽ പ്രദർശനം
cancel
camera_alt

മുശൈരിബ് മ്യൂസിയവും അൽ മർഖിയ ഗാലറിയും സംയുക്തമായി സംഘടിപ്പിച്ച കലാപ്രദർശനം

ദോഹ: മുശൈരിബ് മ്യൂസിയവും അൽ മർഖിയ ഗാലറിയും സംയുക്തമായി ‘സവാഇദ്’ എന്ന പേരിൽ സമകാലിക കലാ പ്രദർശനം ആ​രംഭിച്ചു. രാഷ്ട്ര നിർമാണത്തിൽ സംഭാവന നൽകിയ പൂർവികരുടെ കഥകൾ പറയുന്ന പ്രദർശനം ബിൻ ജൽമൂദ് ഹൗസിലാണ് ഒരുക്കിയിട്ടുള്ളത്.

കൈകൾ എന്നർഥം വരുന്ന സവാഇദ് എന്ന പേര് പ്രദർശനത്തിന് നൽകിയത് ഖത്തറിന്റെ പുരോഗതിയെ രൂപപ്പെടുത്തിയ കഠിനാധ്വാനം, നിശ്ചയദാർഢ്യം, സഹകരണം, അഭിലാഷം തുടങ്ങിയ മൂല്യങ്ങളെ ഉദ്ഘോഷിക്കാനാണ്.

അഹമ്മദ് നൂഹ്, ഇസ്മായിൽ അസ്സാം, അമാൽ അൽ ആതിം, ഹയ്യാൻ മുനവ്വർ, ഐഷ അൽ സുലൈതി, ഫാത്തിമ അൽ ഷെബാനി, ഫാത്തിമ അൽ നയിമി, മുബാറക് അൽ മാലിക്, മുഹമ്മദ് അൽ ഹമദി, മർയം അൽ മുല്ല, നാസർ അൽ അതിയ, ഹാല അൽ ജഅ്ഫരി, ഹനാദി അൽ ദർവിഷ് എന്നിവരുടെ കലാവിരുതുകൾ പ്രദർശനത്തിലുണ്ട്. ബഷീർ മുഹമ്മദാണ് ക്യൂറേറ്റർ. വ്യക്തിഗത സംഭാവനകൾ എങ്ങനെ സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും രൂപപ്പെടുത്തുന്നു എന്ന് ചിന്തിക്കാൻ അവസരമൊരുക്കുന്നതാണ് പ്രദർശനമെന്ന് മ്യൂസിയം ജനറൽ മാനേജർ അബ്ദുല്ല അൽ നാമ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exhibition at Mushairib Museum, a feast of art
Next Story