Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രതിരോധ...

പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക്​ ഇളവ്​ പുതുക്കി: ഒമ്പതുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട

text_fields
bookmark_border
പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക്​ ഇളവ്​ പുതുക്കി: ഒമ്പതുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട
cancel
camera_alt

ആരോഗ്യമന്ത്രാലയം ആസ്​ഥാനം 

ദോഹ: ഖത്തറിൽനിന്ന്​ കോവിഡ്​ വാക്​സ​ിൻ സ്വീകരിച്ചവർ ഒമ്പതു​ മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട. നേര േത്ത ഇത്​ ആറുമാസമായിരുന്നു. എന്നാൽ, ഇന്ത്യയടക്കമുള്ള ആറു​ രാജ്യങ്ങളിൽനിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തുദിവസം ക്വാറൻറീൻ നിർബന്ധമാണ്​. നേപ്പാൾ, ബംഗ്ലാദേശ്​, പാകിസ്​താൻ, ​ശ്രീലങ്ക, ഫിലിപ്പീൻസ്​ രാജ്യക്കാർക്കും ഇളവ്​ ലഭ്യമല്ല.വാക്​സിൻ നൽകാനുള്ള മുൻഗണനാപട്ടികയിൽ 30 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ ഉൾ​െപ്പടുത്തുകയും ചെയ്​തിട്ടുണ്ട്​. ചെറിയപെരുന്നാൾ അവധിക്ക്​ ശേഷമാണ്​ ഇത്​ പ്രാബല്യത്തിൽ വരുക.

ആഗോളതലത്തിൽ വാക്​സിനുകളുടെ ഫലപ്രാപ്​തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠനങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ്​ ഖത്തർ ആറുമാസമെന്ന കാലയളവ്​ ഒമ്പതു​ മാസമാക്കി ദീർഘിപ്പിച്ചിരിക്കുന്നത്​. ഖത്തറിൽനിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം വിദേശത്തേക്കുപോയി 14 ദിവസങ്ങൾക്കുശേഷമോ ഒമ്പതു​ മാസത്തിനുള്ളിലോ തിരിച്ചുവരുന്നവർക്കാണ്​ ഇതോടെ ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്​. വാക്​സ​ിൻ സെക്കൻഡ്​ ഡോസ്​ സ്വീകരിച്ചതിന്​ ശേഷം 14 ദിവസം കഴിഞ്ഞ്​ വരുന്നവരെയും ഒമ്പത്​ മാസത്തിനുള്ളിൽ വരുന്നവരെയുമാണ്​ ഇതിനായി പരിഗണിക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവർക്ക്​ നിലവിലുള്ള ചട്ടപ്രകാരമുള്ള ക്വാറൻറീൻ നിർബന്ധവുമായിരിക്കും.

ഖത്തറിൽനിന്ന്​ വാക്​സിൻ എടുത്താൽ നാട്ടിൽ പോകാൻ 14 ദിവസം കഴിയേണ്ടതില്ല. രണ്ടാംഡോസും സ്വീകരിച്ച ഉടൻ തന്നെ ഖത്തറിൽനിന്ന്​ പുറത്തുപോകാം. ഖത്തറിൽനിന്ന്​ മാത്രം വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി ഒമ്പതുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ്​ ക്വാറൻറീൻ ആവശ്യമില്ലാത്തത്​. രണ്ടാംഡോസ്​ സ്വീകരിച്ച്​ 14 ദിവസത്തിന്​ ശേഷമുള്ള ഒമ്പതുമാസമാണ്​ കണക്കാക്കുക. ഒമ്പതുമാസത്തിന്​ ശേഷമാണ്​ തിരിച്ചെത്തുന്നതെങ്കിലും ക്വാറൻറീൻ വേണം.

ഒരാൾ വാക്​സിൻ രണ്ട്​ ഡോസും സ്വീകരിച്ച്​ നാട്ടിൽ പോയി 14 ദിവസത്തിനുള്ളിലാണ്​ ഖത്തറിലേക്ക്​ തിരിച്ചുവരുന്നതെങ്കിൽ അയാൾക്കും​ ക്വാറൻറീൻ വേണം. രണ്ടു ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്.

ഖത്തറിൽനിന്ന്​ മാത്രം വാക്സിൻ സ്വീകരിച്ചവർക്കാണ്​ ഇളവ്​. ഇവർ കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഖത്തറിലെത്തുമ്പോൾ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മേയ്​ 28 മുതൽ ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്​. വാക്​സിൻ സ്വീകരിച്ചവർക്ക്​ ഇൗ ഘട്ടത്തിൽ നിരവധി ഇളവുകളാണ്​ ലഭിക്കുന്നത്​. ഇതിനൊപ്പമാണ്​ പുതിയ ഇളവും ലഭ്യമായിരിക്കുന്നത്​. മുൻഗണനാപട്ടികയിൽ ഉള്ള മുതിർന്നവരിലെ പകുതിയലധികം പേരും വാക്​സി​െൻറ ആദ്യഡോസ്​ എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്​. രാജ്യത്ത്​ പുതിയ കോവിഡ്​ രോഗികൾ കുറഞ്ഞുവരുകയുമാണ്​. ഇൗ ഘട്ടത്തിലാണ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar quarantine
News Summary - Exemption for immunizers renewed: No quarantine if returned within nine months
Next Story