മികച്ച സൗകര്യങ്ങൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂഹമൂർ ശാഖ തുറന്നു
text_fieldsപുതിയ സ്കൂളിെൻറ ലാബ്
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിെൻറ അബൂഹമൂർ ശാഖ പ്രവർത്തനം തുടങ്ങിയതായി മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് കെ. അബ്ദുൽ കരീം, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ്, ജനറൽ സെക്രട്ടറി അഹ്മദ് ഇഷാം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ സ്കൂളിലേക്കുള്ള പ്രവേശനം തുടങ്ങിയിട്ടുണ്ട്. 47 വർഷമായി ഖത്തറിലെ വിദ്യാഭ്യാസമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂളിെൻറ ആദ്യശാഖയാണിത്. 1450 വിദ്യാർഥികൾക്ക് പഠനം നടത്താൻകഴിയുന്ന സൗകര്യമാണ് പുതിയ സ്കൂളിൽ ഉള്ളത്. കഴിഞ്ഞവർഷംതന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ എല്ലാവിധ നടപടിക്രമങ്ങളും പാലിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങാൻ സജ്ജമായിരുന്നു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ ഇത് ഒരുവർഷം ൈവകുകയായിരുന്നു. എല്ലാ അത്യാധുനിക സൗകര്യങ്ങളും പുതിയ സ്കൂളിലുണ്ട്. വിദ്യാർഥികളുടെ സമസ്തമേഖലയിലെയും പുരോഗതി ലക്ഷ്യമാക്കി ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസരീതിയാണ് എം.ഇ.എസ് സ്കൂളിേൻറത്.
നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസരീതിയാണ് പിന്തുടരുന്നത്. നേരിട്ടെത്തിയുള്ള ക്ലാസുകളിൽ അത്രയധികം താൽപര്യമില്ലാത്ത വിദ്യാർഥികൾപോലും ഓൺലൈൻ ക്ലാസുകളിൽ മികച്ച ഗുണനിലവാരം പുലർത്തുന്നതായി അധികൃതർ പറഞ്ഞു. ഇത് പുതിയ കാലത്തിെൻറ വിദ്യാഭ്യാസരീതിയുെട േനട്ടമാണ്. വിശാലമായ ഡിജിറ്റൽ കാമ്പസാണ് പുതിയ സ്കൂളിെൻറ പ്രത്യേകത. കുട്ടികളുടെ ആശയവിനിമയ പാടവം ശക്തിപ്പെടുത്താനായി എഫ്.എം റേഡിയോ പ്രവർത്തിക്കും. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി ഹാപ്പിനസ് സെൻറർ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള സയൻസ് ലാബ്, മാത്സ് ലാബ്, ഹോം സയൻസ് ലാബ്, എൻജിനീയറിങ് ഗ്രാഫിക്സ് ലാബ് എന്നിവയുമുണ്ട്. ഔട്ട്ഡോർ ഇൻഡോർ കളിസ്ഥലങ്ങളും ഉണ്ട്.
എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെ കമ്പ്യൂട്ടർ ലാബുകളുമുണ്ട്. ആക്ടിവിറ്റി റൂം, ക്രാഫ്റ്റ് റൂം എന്നിവയും പ്രത്യേകതയാണ്. ദീർഘകാല പരിചയമുള്ള ഉന്നത യോഗ്യതയുള്ള അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. ഇസ്ലാമികവും ധാർമികവുമായ പ്രത്യേക ക്ലാസുകൾ വിദ്യാർഥികൾക്ക് നൽകും. കുട്ടികളുടെ ഭാഷാപരമായ വളർച്ച ലക്ഷ്യമിട്ട് ലാേങ്വജ് ലാബ് പ്രവർത്തിക്കുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങൾക്ക് വിവിധ ക്ലബുകളും ഉണ്ട്. പുതിയ സ്കൂളിെൻറ പ്രിൻസിപ്പൽ മലയാളിയായ ഡോ. മുഹമ്മദ് ഹനീഫാണ്. ഇദ്ദേഹത്തിന് 28 വർഷത്തിലധികമായി ഇന്ത്യയിലും ഗൾഫിലുമുള്ള വിവിധ സ്കൂളുകളിൽ പ്രവർത്തനപരിചയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

