എക്സലൻസ് അവാർഡും വാർഷിക കുടുംബ സംഗമവും
text_fieldsഇൻകാസ് പത്തനംതിട്ട ജില്ല എക്സലൻസ് അവാർഡുകൾ ഏറ്റുവാങ്ങിയവർ സംഘാടകർക്കൊപ്പം
ദോഹ: ഇൻകാസ് പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും, വാർഷിക കുടുംബസംഗമവും നടത്തി. ന്യൂ സലത്തായിലെ മോഡേൺ ആർട്സ് സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റോൻസി മത്തായി അധ്യക്ഷത വഹിച്ചു.തണൽ പദ്ധതിയിലൂടെ നാട്ടിൽ നടത്തി വന്ന നിർധന കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണത്തിന്റെ സമാപനവും നടന്നു. എബ്രഹാം കെ. ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി വർക്കി ബോബൻ, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, വിവിധ സംഘടന ഭാരവാഹികളായ ബഷീർ തുവാരിക്കൽ, താജുദ്ദീൻ, ആർ.ജെ. ഷിഫിൻ, എഡ്വിൻ, ദീപക്, സിനിൽ ജോർജ്, പി.സി. ജെയിംസ്, അനീഷ് ജോർജ് എന്നിവർ ആശംസ നേർന്നു. സിബു എബ്രഹാം നന്ദി അറിയിച്ചു.അലൻ മാത്യു തോമസ്, ജെറ്റി ജോർജ്, എബി പി.വർഗീസ് എന്നിവർ നേതൃത്വം നൽകി.

