Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇറക്കുമതി ചെയ്യുന്ന...

ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കൃത്യമായ കാലാവധി നിർബന്ധം

text_fields
bookmark_border
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കൃത്യമായ കാലാവധി നിർബന്ധം
cancel

ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പുതിയ നിയന്ത്രണങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. 2026 ലെ പുതിയ സർക്കുലർ പ്രകാരം, ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് അവയുടെ ആകെ കാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും ബാക്കിയുണ്ടായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വിശദീകരിക്കുന്നു. അഥവാ, കുറഞ്ഞത് 66.6 ശതമാനം ഷെൽഫ് ലൈഫ് കാലാവധി ഉണ്ടായിരിക്കണം.

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, കുറഞ്ഞ കാലാവധി മാത്രമുള്ള മരുന്നുകൾ വിപണിയിലെത്തുന്നത് ഇതിലൂടെ തടയാൻ സാധിക്കും.

അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ കാലാവധി കുറഞ്ഞ മരുന്നുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും നിർബന്ധമാണ്.

രാജ്യത്തെ എല്ലാ ഫാർമസ്യൂട്ടിക്കൽ ഏജൻസികളും മരുന്ന് ഇറക്കുമതി ചെയ്യുന്നവരും നിയമം കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Exact expiry date mandatory for imported medicines
Next Story