വിവേചനമില്ലാതെ എല്ലാവർക്കും കോവിഡ് വാക്സിൻ ലഭിക്കണം –ഖത്തർ
text_fieldsഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനി
ദോഹ: ലോകത്താകമാനമുള്ള എല്ലാ മനുഷ്യർക്കും വിവേചനമില്ലാതെ കോവിഡ്-19 വാക്സിൻ ലഭിക്കണമെന്ന് ഖത്തർ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു.
വാക്സിൻ തുല്യതയോടെ എല്ലാവരിലേക്കും എത്തിക്കുകയെന്നത് ധാർമികവും മാനുഷികവുമായ ഉത്തരവാദിത്തമാണ്.
വാക്സിൻ വിതരണത്തിലും ലഭ്യതയിലും വിടവ് രൂപപ്പെട്ടാൽ ഇതുവരെയുള്ള പ്രയത്നങ്ങളെ അവതാളത്തിലാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.'എല്ലാവർക്കും വാക്സിൻ' എന്ന തലക്കെട്ടിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന യു. എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ സെഷനിൽ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വാക്സിനെടുത്തവരുടെ എണ്ണത്തിൽ ഖത്തർ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്. ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും ദേശീയ വാക്സിൻ േപ്രാഗ്രാമിലൂടെ വാക്സിൻ സൗജന്യമായി നൽകുന്നുണ്ടെന്നും ശൈഖ ഉൽയാ സൈഫ് ആൽഥാനി പറഞ്ഞു. എല്ലാവരും സുരക്ഷിതമാകാതെ കോവിഡ്-19 മഹാമാരിയിൽനിന്ന് മുക്തമാകുക സാധ്യമല്ല. ആഗോള ആരോഗ്യ പ്രതിസന്ധിയെ മറികടക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഐക്യദാർഢ്യവും അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധം ശക്തമായി നടപ്പാക്കാന്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെയും പ്രതിബദ്ധതയെയും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം പ്രശംസിച്ചിരുന്നു.
'10 മില്യൺ ഡോളറിനൊപ്പം' എന്ന ലോകാരോഗ്യ സംഘടനയുടെ 13ാമത് പൊതുപരിപാടിയുമായി ഖത്തര്‍ ഫണ്ട് ഫോര്‍ െഡവലപ്മെൻറ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും ദുര്‍ബലരെ സേവിക്കുന്നതിനും ലോകാരോഗ്യ സംഘടനയെ പിന്തുണച്ചതിന് അദ്ദേഹം ഖത്തറിന് നന്ദി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

