മലബാര്‍ ഗോള്‍ഡിൽ 'എവരിഡേ ഡയമണ്ട് ഫെസ്റ്റ്'
text_fieldsദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ 'എവരിഡേ ഡയമണ്ട് ഫെസ്റ്റ്' ആരംഭിച്ചു. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ, മിതമായ നിരക്കിലുള്ള ഡയമണ്ട് ശേഖരമാണ് പുറത്തിറക്കിയത്.790 ഖത്തര്‍ റിയാലിൽ ലഭിക്കുന്ന ശേഖരം ഒമാന്‍, ഖത്തര്‍, കുവൈത്ത്്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ലഭിക്കും.
'മൈന്‍'- ഡയമണ്ട് ജ്വല്ലറി, 'ഇറ' അണ്‍കട്ട് ഡയമണ്ട്സ്, 'പ്രെഷ്യ'- പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ബ്രാന്‍ഡുകള്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ക്ലാസിക് ശ്രേണിയിലുള്ളതും അതിമനോഹരവുമായ വജ്രങ്ങള്‍ പതിച്ച ലൈറ്റ് വെയ്റ്റ് ആഭരണ ശേഖരം വിവിധ പാർട്ടികൾക്കും ഓഫിസിലും ദിവസേനയുള്ള ഉപയോഗത്തിനും ഉചിതമാണ്. പെന്‍ഡൻറ് സെറ്റ്സ്, മോതിരങ്ങള്‍, കമ്മലുകള്‍, ഓവല്‍ ബാംഗിള്‍സ്, മംഗള്‍സൂത്ര, പുരുഷന്മാര്ക്കുള്ള മോതിരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

