പരിപാടികൾ ഇന്ന്
text_fieldsഇൻകാസ് ഖത്തർ കുടുംബ സംഗമം:
വൈകീട്ട് അഞ്ചിന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
സിറ്റി സ്പീക്സ് ഫോട്ടോഗ്രാഫി പ്രദർശനം:
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ ഗ്ലോബൽ ഫോട്ടോഗ്രാഫിക് യൂനിയനുമായി (ജി.പി.യു) സഹകരിച്ച് കതാറയിലെ ഖത്തർ ഫോട്ടോഗ്രഫി സെന്റർ ആസ്ഥാനത്താണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ നഗരങ്ങളിൽനിന്ന് പകർത്തിയ 96 ഫോട്ടോഗ്രാഫുകളാണ് പ്രദർശനത്തിലുള്ളത്.
മർമി അന്താരാഷ്ട്ര ഫാൽക്കൺറി ഫെസ്റ്റിവൽ:
ഖത്തറിന്റെ സമ്പന്നമായ ഫാൽക്കൺറി പാരമ്പര്യം പരിചയപ്പെടുത്തി 17ാമത് മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ സീലൈനിലെ മർമി സബ്ഖയിൽ പുരോഗമിക്കുന്നു. വിവിധ മത്സര വിഭാഗങ്ങളിലായി ജനുവരി 24 വരെ നീണ്ടുനിൽക്കും
കലാക്ഷേത്ര വാർഷികാഘോഷം:
കലാക്ഷേത്ര സംഗീത -നൃത്ത വിദ്യാലയം 15ാമത് വാർഷികാഘോഷം റീജൻസി ഹാളിൽ വിവിധ പരിപാടികളോടെ നടക്കും. കലാക്ഷേത്രയിൽ പരിശീലനം നേടിയ ചെണ്ട കലാകാരന്മാരുടെ അരങ്ങേറ്റവും, തുടർന്ന് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ, കലാമണ്ഡലം ശിവദാസ് ചെറുതാഴ് ഉൾപ്പെടെയുള്ള 30ൽപരം വാദ്യ കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

