സമുദ്ര യാത്ര സംഘടിപ്പിച്ചു
text_fieldsദോഹ: കുമ്മങ്കോട് നുസ്രത്തുൽ ഇഖ്വാൻ ഖത്തർ കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ‘സമുദ്ര സഞ്ചാരം’ എന്ന പേരിൽ ദോഹ കോർണേഷിൽ നിന്നും സഫ്ലിയാ ദ്വീപിലേക്ക് ബോട്ട് യാത്ര നടത്തി. 30 വർഷമായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങളായ പുളിയത്തുങ്ങൽ മമ്മൂട്ടി, പുവ്വത്താൻകണ്ടി അമ്മദ് ഹാജി, കോറോത്ത് അബ്ദുറഹ്മാൻ, പാറപ്പുറത്ത് ഗഫൂർ എന്നിവരെ ആദരിച്ചു. ഖാലിദ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊയ്ലിയേരത്ത്, ബഷീർ ഒതയോത്ത്, അബ്ദുറഹ്മാൻ സി.കെ. എന്നിവർ ഉപഹാരം സമർപ്പിച്ചു.
മെഗാ സമ്മാനമായ സ്വർണ്ണ നാണയം മജീദ് നാദാപുരം നേടി. ലത്തീഫ് പി പി, സിറാജ് എം കെ എന്നിവർ ഒരുക്കിയ തട്ടുകട ശ്രദ്ധേയമായി. ജാസിൽ എ സി, നൗഷാദ് പി കെ, നദീം കട്ടിയാൽ, ഫിറോസ് പുല്ലാട്ട്, ഹകീം എ, ജംഷീർ പി, സുബൈർ എടോളി, ആബിദ് പുറംചാൽ, ഇസ്മായിൽ കനവത്ത്, ഫൈസൽ മംഗലശ്ശേരി, ഫസൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ലത്തീഫ് പാതിരപറ്റയും, സജീർ വെള്ളിയോടും മത്സരങ്ങൾ നിയന്ത്രിച്ചു.
