ഖത്തർ കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി കണ്ടംകുളങ്ങര ജില്ല ഹോമിയോ ആശുപത്രിയിൽ വാട്ടർ കൂളർ യൂനിറ്റ് സ്ഥാപിച്ചു
text_fieldsദോഹ: ഖത്തർ കെ.എം.സി.സി എലത്തൂർ മണ്ഡലം കമ്മിറ്റി ആവിഷ്ക്കരിച്ച ശിഹാബ് തങ്ങൾ ജലാമൃതം പദ്ധതിയുടെ ഭാഗമായി എരഞ്ഞിക്കൽ കണ്ടംകുളങ്ങര ജില്ലാ ഹോമിയോ ആശുപത്രിയിൽ വാട്ടർ കൂളർ യൂനിറ്റ് സ്ഥാപിച്ചു.ഡോ.കെ.സി. പ്രശോഭ് കുമാറിന് നൽകി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.
വി.സി. അസ്ഹർ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കോഴിക്കോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, നഗരസഭാംഗം വിദ്യ ബാലകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം നജീബ് കാന്തപുരം, കൗൺസിലർ കറ്റടത്ത് ഹാജറ, മൊയ്തീൻകോയ കൊട്ടേടത്ത്, ടി.പി. വിജയൻ, സിദ്ദീഖ് മാസ്റ്റർ, മാട്ടുവയൽ അബ്ദുറഹ്മാൻ, കീപ്പൊയിൽ ബാബു, നാലകത്ത് അബ്ദുറഹ്മാൻ, റൂബിനാസ് കോട്ടേടത്ത്, ഡോ. രത്നകുമാരി, എൻ.ടി. ഷാഫി, സാബിറ പൈക്കാട് എന്നിവർ സംസാരിച്ചു. മുസ്തഫ എലത്തുർ സ്വാഗതവും കെ.വി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
