സ്നേഹതീരം കുടുംബ കൂട്ടായ്മ ‘ധീരതക്കൊരു സ്നേഹ സല്യൂട്ട്’ മാസിക പ്രകാശനം ചെയ്തു
text_fieldsദോഹ: ഖത്തറിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പിന്തുണയും െഎക്യദാർഢ്യവും അർപ്പിച്ച് സ്നേഹതീരം കുടുംബ കൂട്ടായ്മ ഒരുക്കിയ ‘ധീരതക്കൊരു സ്നേഹ സല്യൂട്ട്’ മാസിക കെ.ടി.കെ. മുനീർ പ്രകാശനം ചെയ്തു. ബഷീർ മാറഞ്ചേരിയിൽനിന്ന് അബ്ബാസ് കല്ലക്കൽ ആദ്യ പ്രതി ഏറ്റുവാങ്ങി.
ബിൻ മഹ്മൂദ് നീലിമ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് മുസ്തഫ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മൊയ്തു അരങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മൻസൂറലി, കെ.ജി. റഷീദ്, മജീദ്, ജസിൽ, ഫൈസൽ, ഷമീം, ബദ്റുദ്ദീൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡൻറ് അലി കളത്തിങ്കൽ നേതൃത്വം നൽകിയ കലാപരിപാടിയിൽ ആഷിഖ് മാഹി, അലി, കെ.ജി. റഷീദ്, ഫർഹാസ്, ഹസീന ഇസ്മായിൽ എന്നിവർ ഗാനങ്ങളാലപിച്ചു. അൻവർ ബാബു, ഫരീദ് തിക്കോടി, ബഷീർ വടകര തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ബി.ടി.കെ. സലീം സ്വാഗതവും സെക്രട്ടറി ഷകീദ് കല്ലക്കൽ അബ്ബാസ് നന്ദിയും പറഞ്ഞു.
