Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈവിധ്യങ്ങളുടെ...

വൈവിധ്യങ്ങളുടെ നിറച്ചാർത്തിൽ പാസേജ് ടു ഇന്ത്യ; സാംസ്കാരികോത്സവം ശ്രദ്ധേയമായി

text_fields
bookmark_border
വൈവിധ്യങ്ങളുടെ നിറച്ചാർത്തിൽ പാസേജ് ടു ഇന്ത്യ; സാംസ്കാരികോത്സവം ശ്രദ്ധേയമായി
cancel
camera_alt?????????? ???? ?????????????? ????????? (????) ?????????????? ????????????????????? ??????????? ????????????? ??. ????????? ??????????? ????????????

ദോ​ഹ: വ്യ​ത്യ​സ്ത ഭാ​ഷ​ക​ളും വേ​ഷ​വും ആ​ചാ​ര​വും അ​നു​ഷ്ഠാ​ന​ങ്ങ​ളും രു​ചി​യും സം​സ്കാ​ര​വു​മെ​ല്ലാം വൈ​വ ി​ധ്യ​മൊ​രു​ക്കു​ന്ന ഇ​ന്ത്യ എ​ന്ന മ​ഹാ​രാ​ജ്യ​ത്തി​െൻറ പ​രിഛേ​ദം തീ​ർ​ത്ത് പാ​സേ​ജ് ടു ​ഇ​ന്ത്യ. മ്യൂ​സി ​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് ആ​ര്‍ട്ട് (മി​യ) പാ​ര്‍ക്കി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പാ​സേ​ജ് ടു ​ഇ​ന് ത്യ സാം​സ്കാ​രി​കോ​ത്സ​വം കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഇ​ര​ച്ചെ​ത്തി​യ​ത്.

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ​യും ഖ​ത്ത​ര്‍ മ്യൂ​സി​യം​സി​െൻറ​യും പി​ന്തു​ണ​യോ​ടെ ഇ​ന്ത്യ​ന്‍ ക​ള്‍ച​റ​ല്‍ സ​െൻറ​റാ​ണ് (ഐ.​സി.​സി) പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഖ​ത്ത​ര്‍ ഇ​ന്ത്യ സാം​സ്കാ​രി​ക വ​ര്‍ഷ​ത്തി​െൻറ മ​നോ​ഹ​ര പ​ര്യ​വ​സാ​നം കൂ​ടി​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ള്‍. ഐ.​സി.​സി​ക്കു പു​റ​മെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻ​റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്), ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍, ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സ​െൻറ​ർ എ​ന്നി​വ​യു​ടെ ബൂ​ത്തു​ക​ളും ന​ഗ​രി​യി​ലി​ടം നേ​ടി​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി. ​കു​മ​ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ഗ്രൂ​പ്പു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു മു​ഖ്യ ആ​ക​ര്‍ഷ​ണം. ഓ​രോ സം​സ്ഥാ​ന​ത്തി​​െൻറ​യും പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ത​ന​ത് നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഗാ​ന​ങ്ങ​ളും വി​സ്മ​യ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സി​വി​ല്‍ ഡി​ഫ​ന്‍സ്, ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ങ്, ഗ​താ​ഗ​ത ബോ​ധ​വ​ത്​​ക​ര​ണ വ​കു​പ്പു​ക​ള്‍ ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. തീ​പി​ടി​ത്തം ത​ട​യ​ല്‍, റോ​ഡു​സു​ര​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക​ര​ണ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും ന​ല്‍കി. ക്ലാ​സു​ക​ളി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം പ​റ​യു​ന്ന​വ​ര്‍ക്ക് ആ​ക​ര്‍ഷ​ക സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. സാം​സ്കാ​രി​കോ​ത്സ​വ​ത്തി​​െൻറ ര​ണ്ടാം​ദി​ന​ത്തി​ല്‍ പൊ​ലീ​സ് ക​നൈ​ന്‍ വി​ഭാ​ഗ​ത്തി​െൻറ ഡോ​ഗ് ഷോ ​ശ്ര​ദ്ധ നേ​ടി. മ​യ​ക്കു​മ​രു​ന്ന് പ്ര​തി​രോ​ധ വ​കു​പ്പ്, അ​ല്‍ഫ​സ തീ​ര​സേ​ന എ​ന്നി​വ​യു​ടെ ക്ലാ​സു​ക​ളു​മു​ണ്ടാ​യി​രു​ന്നു. വി​വി​ധ ഇ​ന്ത്യ​ന്‍ ഭ​ക്ഷ്യ​രു​ചി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്​​റ്റാ​ളു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡ്രൈ​വി​ങ് ക്ലാ​സു​ക​ളെ​ക്കു​റി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും അ​ല്‍ഖി​ബ്ര ഡ്രൈ​വി​ങ് സ്കൂ​ളി​െൻറ ബൂ​ത്തും പ്ര​വ​ർ​ത്തി​ച്ചു.

ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, ജ്വ​ല്ല​റി, തു​ണി​ത്ത​ര​ങ്ങ​ള്‍, ഡ്രൈ ​ഫ്രൂ​ട്സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം സ്​​റ്റാ​ളു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഐ.​സി.​സി​യു​ടെ അ​സോ​സി​യേ​റ്റ് സം​ഘ​ട​ന​ക​ളാ​യ ഇ​ന്ത്യ​ന്‍ വി​മ​ൻ​സ്​ അ​സോ​സി​യേ​ഷ​ന്‍, ബ​ന്‍ഗി​യ പ​രി​ഷ​ദ് ഖ​ത്ത​ര്‍, രാ​ജ​സ്ഥാ​ന്‍ പ​രി​വാ​ര്‍ ഖ​ത്ത​ര്‍, ഖ​ത്ത​ര്‍ ത​മി​ഴ​ര്‍ സം​ഗം, മ​ഹാ​രാ​ഷ്​​ട്ര മ​ണ്ഡ​ല്‍ ഖ​ത്ത​ര്‍, സെ​റ്റാ​ഖ് എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ന്‍ പൈ​തൃ​ക​ത്തെ ചി​ത്രീ​ക​രി​ക്കു​ന്ന ചെ​ങ്കോ​ട്ട​യു​ടെ മാ​തൃ​ക​യും മി​യ പാ​ര്‍ക്കി​ല്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsEvent
News Summary - event-qatar-gulf news
Next Story