ദോഹ: രാജ്യത്തെ പ്രഥമ യൂറോപ്യൻ ചലച്ചിത്രമേള അടുത്ത മാസം 18ന് ഇസ്ലാമിക് ആർട്ട് മ്യൂസിയം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഇസ്ലാമിക് ആർട്ട് മ്യൂസിയവും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ വ്യത്യസ്ത ഭാഷകളിലായി 10 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
യൂറോപ്പിെൻറ സാംസ്കാരിക വൈവിധ്യത്തെ ഖത്തറുമായി അടുപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രഥമ മേളയിൽ ആസ്ട്രിയൻ ചലച്ചിത്രം പ്രദർശിപ്പിക്കുമെന്ന് ഖത്തറിലെ സ്ഥാനപതി വിലി കെംപൽ വ്യക്തമാക്കി.
മുഴുവൻ ചിത്രങ്ങളും അതേ ഭാഷയിൽ തന്നെ പ്രദർശിപ്പിക്കുമെന്നും ഇംഗ്ലീഷ്, അറബി ഭാഷകളിൽ സബ്ടൈറ്റിലുകൾ ഉൾപ്പെടുത്തുമെന്നും സംഘാടകർ വ്യക്തമാക്കി. ചലച്ചിത്രമേളയെ സംബന്ധിച്ചും ചിത്രങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ അംബാസഡർമാർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2018 8:53 AM GMT Updated On
date_range 2019-03-23T10:00:00+05:30പ്രഥമ യൂറോപ്യൻ ചലച്ചിത്രമേള അടുത്ത മാസം
text_fieldsNext Story