Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയുനോയ മാനസികാരോഗ്യ...

യുനോയ മാനസികാരോഗ്യ സിമ്പോസിയം

text_fields
bookmark_border
EUNOIA
cancel
camera_alt

യുനോയ ഖത്തർ ഒന്നാം വാർഷികാഘോഷത്തിൽ പ​​ങ്കെടുത്തവർ

ദോ​ഹ: ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ എ​ച്ച്.​ആ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ യു​നോ​യ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​വും ‘മാ​ന​സി​കാ​രോ​ഗ്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​മ്പോ​സി​യ​വും സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ൽ മാ​നു​ഷി​ക​വി​ഭ​വ​ശേ​ഷി പ​രി​പാ​ല​നം, കൗ​ൺ​സ​ലി​ങ് മേ​ഖ​ല​ക​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യാ​ണ് യു​നോ​യ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ദോ​ഹ ഷ​റ​ഖ് വി​ല്ലേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​നഃ​ശാ​സ്‌​ത്ര​വി​ദ​ഗ്‌​ധ​രും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. യു​നോ​യ​യു​ടെ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ നേ​ട്ട​ങ്ങ​ളെ​ക്ക​ു​റി​ച്ചും ഭാ​വി​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

ഒ​പ്പം വി​വി​ധ തൊ​ഴി​ലാ​ളി​ക​ളി​ലെ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​പ​ര​മാ​യ തൊ​ഴി​ലി​ട​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ദോ​ഹ​യി​ലെ പ്ര​മു​ഖ മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ സെ​ന്റ​റാ​യ ‘വെ​ൽ​ക്കി​ൻ​സ്’ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്രം ച​ട​ങ്ങി​ൽ ഇ​രു സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ കൈ​മാ​റി.

‘മാ​ന​സി​കാ​രോ​ഗ്യം’ വി​ഷ​യ​ത്തി​ൽ ന​ട​ന്ന സി​മ്പോ​സി​യ​ത്തി​ലെ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് ദു​ബൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ മ​നഃ​ശാ​സ്‌​ത്ര​വി​ദ​ഗ്‌​ധ​യാ​യ ഡോ. ​സോ​നാ​ക്ഷി റ​ഹേ​ല​യും മാ​നു​ഷി​ക​വി​ഭ​വ​ശേ​ഷി വി​ദ​ഗ്‌​ധ​യാ​യ ഡോ. ​ഷ​ഹീ​ന ഹ​മീ​ദും നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ദ്ധ മെ​ന്റ​ലി​സ്റ്റ് ആ​ദി​യു​ടെ ‘ഇ​ൻ​സോം​നി​യ’ എ​ന്ന പ​രി​പാ​ടി​യും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ആ​ദ്യ വ​ർ​ഷ​ത്തി​ൽ​ത​ന്നെ പ്ര​സി​ദ്ധ​മാ​യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും പ​ഠ​ന​ശി​ബി​ര​ങ്ങ​ളും ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് യു​നോ​യ​യു​ടെ ഫൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യ ആ​യി​ഷ മു​ഹ​മ്മ​ദ് സ​ലിം പ​റ​ഞ്ഞു.

കോ​വി​ഡി​നു​ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും ആ​കു​ല​ത​ക​ളും വ​ള​രെ​യേ​റെ ക​ണ്ടു​വ​രു​ന്ന​താ​യും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യു​നോ​യ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ള​രെ ഏ​റി​യ​താ​യും വെ​ൽ​കി​ൻ​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ​യും ഡി.​എ​സ്.​എം ഹെ​ൽ​ത്ത്കെ​യ​റി​ന്റെ​യും ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​മീ​ർ മൂ​പ്പ​ൻ പ​റ​ഞ്ഞു.

യു​നോ​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും സി​മ്പോ​സി​യ​ത്തി​നും റെ​ഡ്‌​ലോ​ജി​ക് ചെ​യ​ർ​മാ​ൻ സ​ലിം അ​ൽ-​കു​വാ​രി, ഡ​യാ​ർ​കോ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് സി.​ഇ.​ഒ ഉ​ള്ളാ​ട്ടി​ൽ അ​ച്ചു, വെ​ൽ​കെ​യ​ർ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​പി. അ​ഷ്‌​റ​ഫ്, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഖ​ത്ത​റി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​സി​ദ്ധ ക​മ്പ​നി​ക​ളു​ടെ അ​ഡ്‌​മി​ൻ- എ​ച്ച്.​ആ​ർ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental healthSymposiumEUNOIA
News Summary - EUNOIA Mental Health Symposium
Next Story