Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമിഡിൽ ഈസ്​റ്റിൽ...

മിഡിൽ ഈസ്​റ്റിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദാബിയിൽ ഒരു രാത്രി സൗജന്യ താമസം

text_fields
bookmark_border
മിഡിൽ ഈസ്​റ്റിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദാബിയിൽ  ഒരു രാത്രി സൗജന്യ താമസം
cancel
ദോഹ: മിഡിൽ ഈസ്​റ്റിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദാബിയിൽ ഒരു രാത്രിയിലെ സൗജന്യ ഹോട്ടൽ താമസത്തിന്​ സൗകര്യം ഒരുങ്ങുന്നു. 
യു എ ഇയുടെ തലസ്​ഥാന നഗരത്തെ ആസ്വാദിക്കാനുള്ള സുവർണ്ണാവസരം അതിഥികൾക്ക്  നൽകുകയാണ് ഇൗ  ഓഫറിലൂടെയെന്ന് ഇത്തിഹാദ് എയർവേയ്സ്​ എക്സിക്യുട്ടീവ് വൈസ്​ പ്രസിഡൻ്റ് മുഹമ്മദ് അൽ ബുലൂകി അറിയിച്ചു. അബുദാബി യാസ്​ ഐലൻഡിലെ റാസിഡൻ ബ്ലൂ ഹോട്ടലിലാണ് യാത്രികർക്ക്​ ഒരു രാത്രി താമസം ലഭിക്കുക. സെപ്തംബർ 15 വരെ ഇൗ ആന​ുകൂല്ല്യം ലഭിക്കും. 
മിഡിൽ ഈസ്റ്റിനു പുറമേ ആഫ്രിക്ക, പാകിസ്​ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇകോണമി ക്ലാസ്​ യാത്രക്കാർക്കും ഇൗ സൗജന്യം ലഭിക്കുമെന്നാണ്​ കമ്പനി അധികൃതർ പറയുന്നത്​. അബുദാബി നഗരത്തി​​െൻറ പാരമ്പര്യവും സംസ്​ക്കാരവും നിറഞ്ഞ  സവിശേഷതകൾ ആസ്വാദിക്കാൻ ഇതിലൂടെ സാധിക്കും. മരുഭൂമി, ശൈഖ് സായിദ് ഗ്രാൻഡ് മസ്​ജിദ്, യാസ്​ ഐലൻഡ് തുടങ്ങിയ സ്​ഥലങ്ങൾ  സന്ദർശിക്കാനും അവസരമുണ്ടാകും 2.011 മുതൽ ഇത്തിഹാദ് യാത്രക്കാർക്ക് സ്റ്റോപ്പ് ഓവർ സൗകര്യം നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷത്തിലധികം സഞ്ചാരികൾ അബുദാബി വിമാനത്താവളം വഴി സ്​റ്റോപ്പ് ഓവർ ഉപയോഗിച്ച് സന്ദർശനം നടത്തിയതായും അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad Airways
News Summary - Etihad Airways
Next Story