സിദ്ദീഖ് പുറായിലിന് എറോസിെൻറ ആദരവ്
text_fieldsഎ.സി.സി ഉപദേശകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് പുറായിലിന് ഏബ്ള്‍ ഇൻറര്‍നാഷനല്‍ കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ എറോസിെൻറ ഉപഹാരം ഡോ. നിസാര്‍ കോച്ചേരി നൽകുന്നു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ ഉപദേശകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് പുറായിലിനെ ഏബ്ള്‍ ഇൻറര്‍നാഷനല്‍ കമ്പനിയിലെ ജീവനക്കാരുടെയും മാനേജ്മെൻറിെൻറയും സംയുക്ത കൂട്ടായ്മ 'എറോസ്' നേതൃത്വത്തില്‍ ആദരിച്ചു. സൈത്തൂണ്‍ ഒാഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോ. നിസാർ കോച്ചേരി ഉദ്ഘാടനം ചെയ്തു.
എറോസ് ചെയര്‍മാന്‍ അൻസാർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ഖാലിദ് കമ്പളവന്‍, പ്രോജക്ട് മാനേജര്‍ മൊസൈബ് ഹൈദര്‍, ജാസിം മുഹമ്മദ്, മുജീബ്, മുഹമ്മദ്, അസീസ് പുറായില്‍, മുഹമ്മദ് നബി എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് പുറായില്‍ മറുപടി പ്രസംഗം നടത്തി.
എറോസിെൻറ പ്രത്യേക ഉപഹാരം ഡോ. നിസാര്‍ കോച്ചേരി കൈമാറി. എറോസ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബഷീർ തുവാരിക്കൽ സ്വാഗതവും വൈസ് ചെയര്‍മാന്‍ മുഹ്താജ് താമരശ്ശേരി നന്ദിയും പറഞ്ഞു. അന്‍സാര്‍ അബ്ദുറഹ്മാന് പ്രാര്‍ഥന നിര്‍വഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

