Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ അമീറിന് ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് ഉർദുഗാൻ

text_fields
bookmark_border
തുർക്കിയ പ്രസിഡന്റ് ചൊവ്വാഴ്ച വൈകീട്ടാണ് ദോഹയിലെത്തിയത്
ഖത്തർ അമീറിന് ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് ഉർദുഗാൻ
cancel

ദോഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന്റെ സമ്മാനമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് തുർക്കിഷ് നിർമിത ഇലക്ട്രിക് കാറുകൾ. ചൊവ്വാഴ്ച വൈകീട്ടോടെ ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റാണ് ലുസൈൽ പാലസിൽ വെച്ച് ‘ടോഗ്’ ഓട്ടോമൊബൈൽസ് നിർമിച്ച രണ്ട് കാറുകൾ സമ്മാനിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലെ അടുത്ത സൗഹൃദത്തിന്റെ പ്രതീകമായാണ് അമീറിന് അദ്ദേഹം തദ്ദേശീയ ബ്രാൻഡായ ‘ടോഗി’ന്റെ കാറുകൾ സമ്മാനിച്ചത്. പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായ ഓട്ടോമൊബൈൽ വ്യവസായത്തിന്റെയും ഇലക്ട്രിക് കാറിന്റെയും സവിശേഷതകൾ അമീറിനായി വിശദീകരിച്ചു നൽകി.

തുടർന്ന് ഉർദുഗാനെ മുൻസീറ്റിലിരുത്തി അമീർ തന്നെയാണ് പുതുമോടിയുള്ള കാർ ഓടിച്ചത്. തുടർന്ന് ലുസൈൽ പാലസിൽ ഇരു രാഷ്ട്ര നേതാക്കളും കൂടികാഴ്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Erdogan presented electric cars to the Emir of Qatar
Next Story