Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

പ​രി​സ്ഥി​തി -കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് 

ദോ​ഹ: പ​രി​സ്ഥി​തി -കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തെ സെ​ൻ​ട്ര​ൽ ഏ​രി​യ​യി​ലും സ​മീ​പ​ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി. രാ​ജ്യ​ത്തെ പ​രി​സ്ഥി​തി -വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​നാ ക്യാ​മ്പ​യി​നി​ലാ​ണ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ലൈ​സ​ൻ​സി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ക്കു​ക, രാ​ജ്യ​ത്തെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​ട്ട​ക​ങ്ങ​ളെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മേ​യ്ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​രോ​ധ​നം ലം​ഘി​ക്കു​ക, നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. രാ​ജ്യ​ത്തെ പ​രി​സ്ഥി​തി​യും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caughtenvironmental violations
News Summary - Environmental violations caught
Next Story