Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു​വ​ത​ല​മു​റ​യി​ലെ...

യു​വ​ത​ല​മു​റ​യി​ലെ പ​രി​സ്ഥി​തി അ​വ​ബോ​ധം ;പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​കം -പ​രി​സ്ഥി​തി മ​ന്ത്രി

text_fields
bookmark_border
യു​വ​ത​ല​മു​റ​യി​ലെ പ​രി​സ്ഥി​തി അ​വ​ബോ​ധം ;പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​കം -പ​രി​സ്ഥി​തി മ​ന്ത്രി
cancel

ദോ​ഹ: യു​വാ​ക്ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​സ്ഥി​തി ജ്ഞാ​നം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തും രാ​ജ്യ​ത്തി​ന്റെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഖ​ത്ത​ർ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ സു​ബൈ​ഇ പ്ര​സ്താ​വി​ച്ചു. പ​രി​സ്ഥി​തി സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ പി​ന്തു​ണ​യേ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് സ​മ്മ​ർ എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ ക്ല​ബ്ബ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘പ​രി​സ്ഥി​തി​യു​ടെ കാ​വ​ൽ​ക്കാ​ർ’​എ​ന്ന പ്ര​മേ​യ​ത്തി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ 11 മു​ത​ൽ 17 വ​യ​സ്സ് വ​രെ പ്രാ​യ​മു​ള്ള 26 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തി​യ​റ​റ്റി​ക്ക​ൽ അ​റി​വു​ക​ൾ​ക്കൊ​പ്പം പ്രാ​യോ​ഗി​ക പ​രി​ച​യ​വും ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​സ​മ്മ​ർ ക്ല​ബ്ബി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജൈ​വ​വൈ​വി​ധ്യം നി​ല​നി​ർ​ത്താ​ൻ രാ​ജ്യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ൻ ഇ​ത് അ​വ​സ​ര​മൊ​രു​ക്കി.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്ന​ത് ഒ​രു നി​ത്യ​ജീ​വി​ത​ച​ര്യ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​യി മാ​റു​ന്ന​തി​ന് മു​മ്പ്, അ​ത് അ​റി​വി​ൽ നി​ന്നും അ​വ​ബോ​ധ​ത്തി​ൽ നി​ന്നു​മാ​ണ് ആ​രം​ഭി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലും ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​ക​ടി​പ്പി​ച്ച ആ​വേ​ശ​വും പ​ങ്കാ​ളി​ത്ത​വും യു​വ​ത​ല​മു​റ​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന പ​രി​സ്ഥി​തി ബോ​ധ​ത്തെ​യും ദേ​ശീ​യ ഉ​ദ്യ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള അ​വ​രു​ടെ സ​ന്ന​ദ്ധ​ത​യെ​യു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. യു​വ​ത​ല​മു​റ​യെ പ​രി​സ്ഥി​തി വെ​ല്ലു​വി​ളി​ക​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ മ​ന്ത്രാ​ല​യം സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ര​ണ്ടാ​ഴ്ച​ത്തെ ക്യാ​മ്പി​ൽ പ​രി​സ്ഥി​തി ഫോ​ട്ടോ​ഗ്രാ​ഫി, റീ​സൈ​ക്ലിം​ഗ്, പ​രി​സ്ഥി​തി പ​രി​ശോ​ധ​ന, സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യം, റേ​ഡി​യേ​ഷ​ന്റെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗം, ഹൂ​ബാ​ര പാ​വു​ക​ളു​ടെ പ്ര​ജ​ന​നം, അ​പ​ക​ട​ക​ര​മാ​യ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക അ​റി​വ് വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awarenessqatar​Conservation
News Summary - Environmental awareness among the youth is crucial in conserving natural resources: Environment Minister
Next Story