ദോഹ: കോവിഡ് 19 വ്യാപനം തടയാന്‍ അല്‍മീറ ബ്രാഞ്ചുകളില്‍ ശനിയാഴ്ച മുതല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിങ്ങളുടെയും സമൂഹത്തിൻെറയും സുരക്ഷക്കായി കുട്ടികളെ ഒഴിവാക്കിയുള്ള ഷോപ്പിങ് നടത്തണമെന്നാണ് അല്‍മീറ ട്വിറ്ററില്‍ ആവശ്യപ്പെട്ടത്.
രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതെ തന്നെ കുട്ടികള്‍ രോഗവാഹകരാകുകയും മുതിര്‍ന്നവരിലേക്ക് പടരാനിടയാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് പ്രവേശന വിലക്ക്. കൂടാതെ ബ്രാഞ്ചുകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കും.
സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനും ഇതിലൂടെ കഴിയുന്നു. ഷോപ്പിങ്ങില്‍ സുരക്ഷിതത്വം ഉറപ്പാക്കാൻ മാസ്ക്ക് ധരിക്കണമെന്നും അല്‍മീറ ആവശ്യപ്പെട്ടു.