ഖത്തറിൽ വനിതകൾക്കായി സംരംഭകത്വ അവബോധ സെഷൻ
text_fieldsദോഹ: ഖത്തറിൽ റൂമിലിരുന്നും അല്ലാതെയും നിയമാനുസൃതമായി ചെയ്യാവുന്ന വിവിധ സംരംഭങ്ങളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും വനിതകൾക്ക് അവബോധം നൽകാനായി മലപ്പുറം ജില്ല കെ.എം.സി.സിയുടെ കരിയർ ആൻഡ് പ്രഫഷനൽ വിങ് അവസരമൊരുക്കുന്നു.
സെപ്റ്റംബർ 15 ന് വെള്ളിയാഴ്ച വൈകീട്ട് ആറിന് തുമാമയിലെ കെ.എം.സി.സി ഹാളിൽ അവബോധ സെഷന് സിജി ദോഹ ട്രെയിനർ ഫൈസൽ അരിക്കോത്ത്, എൻ.എൻ.ഇ അസോസിയേറ്റ്സ് സ്ഥാപക നിമ വി.എൻ എന്നിവർ നേതൃത്വം നൽകും. താൽപര്യമുള്ളവർ space.qkmccmalappuram@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 66178285, 55335001, 33667414 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

