Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനോത്സവം

text_fields
bookmark_border
പത്തുദിവസത്തെ അവധി കഴിഞ്ഞാണ് തുറന്നത്
ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനോത്സവം
cancel
camera_alt

പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളുകളിലെത്തുന്ന വിദ്യാർഥികളെ ക്ലാസുകളിലെത്താൻ സഹായിക്കുന്ന സ്കൂൾ ഗൈഡ്സ് അംഗം

Listen to this Article

ദോഹ: വാർഷിക പരീക്ഷയും കഴിഞ്ഞ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം.

ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നടന്ന വാർഷിക പരീക്ഷകൾ, മാർച്ച് മൂന്നാം വാരത്തോടെയാണ് മിക്ക സ്കൂളുകളിലും അവസാനിച്ചത്. തുടർന്ന് പത്തുദിവസത്തെ അവധിയും കഴിഞ്ഞ് ഞായറാഴ്ച പുതിയ അധ്യയന വർഷം ആരംഭിച്ചു. പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നേടിയതിന്‍റെയും പുതിയ പുസ്തകങ്ങളും പാഠഭാഗങ്ങളുമായി പഠനം തുടരുന്നതിന്‍റെയും സന്തോഷത്തിലാണ് കുട്ടികൾ സ്കൂളുകളിലേക്ക് തിരികെയെത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാവുകയും സ്കൂളുകളിൽ മാസ്ക് ഒഴിവാക്കുകയും ചെയ്തതിന്‍റെ സന്തോഷത്തിൽ കൂടിയാണ് ഞായറാഴ്ച സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചത്.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സ്കൂളുകളിൽ മാസ്ക് ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി ജീവിതത്തിന്‍റെ ഭാഗമായി നിലനിന്ന മാസ്ക് ഒഴിവാക്കാതെ തന്നെയാണ് മിക്ക സ്കൂളുകളിലും വിദ്യാർഥികളെത്തിയത്. ഇളവുകളുണ്ടെങ്കിലും കോവിഡ് മുൻകരുതലുകൾ ശക്തമായി പാലിച്ചുതന്നെയാണ് സ്കൂളുകൾ പ്രവർത്തനം തുടരുന്നത്.

സി.ബി.എസ്.ഇ പരീക്ഷകൾ പൂർത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച മുതൽ പത്തുദിവസം വരെയുള്ള ഇടവേളക്കുശേഷം സ്കൂളുകൾ വീണ്ടും ആരംഭിച്ചത്. ഏപ്രിൽ അവസാനം ചെറിയ പെരുന്നാളിനായി പത്തുദിവസം സ്കൂളുകൾക്ക് അവധിയുണ്ടാവും. തുടർന്ന് ജൂൺ 30 മുതൽ ആഗസ്റ്റ് 15 വരെയാണ് വേനലവധിക്കായി വീണ്ടും സ്കൂളുകൾ അടക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പേ വിവിധ ഓറിയന്‍റേഷൻ പരിപാടികളും ക്ലാസുകളും വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ചു.

എം.ഇ.എസ് ഇന്ത്യൻ സ്കൂളുകളിൽ മൂന്നുദിന പരിശീലന പരിപാടിയാണ് നടത്തിയത്. പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയ പാഠ്യപ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ക്ലാസുകൾ നടന്നു. സി.ബി.എസ്.ഇ സിലബസിൽ 18 ഇന്ത്യൻ സ്കൂളുകളാണ് ഖത്തറിലുള്ളത്.


10,12 പ​രീ​ക്ഷ ക​ഴി​ഞ്ഞി​ല്ല; ആ​ധി​യോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ചെ​ങ്കി​ലും 10, 12 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന ആ​ധി​യാ​ണ്​ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​​ങ്കു​വെ​ക്കു​ന്ന​ത്. ഏ​പ്രി​ൽ 26ന്​ ​തു​ട​ങ്ങു​ന്ന 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ജൂ​ൺ അ​ഞ്ചു​വ​രെ നീ​ളും. പ​രീ​ക്ഷ വൈ​കു​ന്ന​ത്​ തു​ട​ർ​പ​ഠ​ന​വും വൈ​കാ​ൻ കാ​ര​ണ​മാ​വു​മെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഈ ​വ​ർ​ഷം, പ​ത്താം ക്ലാ​സ്​ പൂ​ർ​ത്തി​യാ​യി, 11ലേ​ക്ക്​ പ്ര​വേ​ശ​നം നേ​ടേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​ര​ത്തെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ലും ആ​വ​ശ്യ​മാ​ണ്. ലോ​ക​ക​പ്പി​ന്​ വേ​ദി​യാ​കു​ന്ന​തി​നാ​ൽ ഖ​ത്ത​റി​ൽ ന​വം​ബ​ർ -ഡി​സം​ബ​ർ മാ​സ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ നേ​ര​ത്തെ ത​ന്നെ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ഒ​രു മാ​സ​ത്തെ വി​ന്‍റ​ർ അ​വ​ധി​ക്ക്​ കൂ​ടെ, ലോ​ക​ക​പ്പ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ 15 ദി​വ​സം കൂ​ടി അ​ധി​ക​മാ​യി അ​വ​ധി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ന​വം​ബ​ർ-​ഡി​സം​ബ​റി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്. 11ാം ത​ര​ത്തി​ൽ ക്ലാ​സ്​ വൈ​കു​ന്ന​ത്​ കാ​ര​ണം നി​ശ്ചി​ത കാ​ല​യ​ള​വി​ന്​ മു​മ്പേ പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കാ​ൻ അ​ധ്യാ​പ​ക​രും ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Entrance Ceremony in Indian Schools
Next Story